പി.സി.തോമസിന്റെ ആരോപണം കളവ്: കേന്ദ്ര പദ്ധതിയുടെ നോഡൽ ഓഫീസറായി മുൻ വയനാട് കലക്ടറെ നിയമിച്ചുവെന്ന് സി.കെ. ശശീന്ദ്രർ എം.എൽ.എ.
tmptitle
കൽപ്പറ്റ: നീതി ആയോഗ് പദ്ധതിയിൽ വയനാടിനെ തിരഞ്ഞെടുത്തത് സംബന്ധിച്ച് പി.സി.തോമസിന്റെ ആരോപണം കളവാണന്നും കേന്ദ്ര പദ്ധതിയുടെ നോഡൽ ഓഫീസറായി മുൻ വയനാട് കലക്ടറെ നിയമിച്ചുവെന്നും സി.കെ. ശശീന്ദ്രർ എം.എൽ.എ. കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെറ്റായ അറിവുകൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അതിലൂടെ മറ്റ് താൽപര്യങ്ങൾ നേടാനുമാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും എം.എൽ. എ ആരോപിച്ചു.
കേന്ദ്ര പദ്ധതി വയനാട്ടിൽ നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ എതിരാണന്ന വാദം തെറ്റാണ്. കാലാകാലങ്ങളിൽ കേന്ദ്ര പദ്ധതി പ്രകാരം ജില്ലകളെ തിരഞ്ഞെടുക്കുമ്പോൾ അതത് സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിച്ചാണ് തീരുമെടുക്കുക. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം ഊട്ടിയുറപ്പിക്കുന്നതിനാണ് ഇത്തരമൊരു നീക്കം. ഇക്കാര്യത്തിൽ അത് പാലിച്ചിട്ടില്ലന്ന് ചീഫ് സെക്രട്ടറി ചൂണ്ടി കാണിച്ചിട്ടുണ്ട്. ഏക പക്ഷീയമായ ഒരു ജില്ലയെ തെരഞ്ഞെടുത്തത് ശരിയായ കീഴ് വഴക്കമല്ലന്ന് പറയേണ്ടത് കേരളത്തിന്റെ കടമയാണ്.
കേന്ദ്ര പദ്ധതികളെ ഒരിക്കലും കേരള സർക്കാർ അവഗണിച്ചിട്ടില്ല. ഇതിൽ ഒരു രാഷ്ട്രീയ താൽപ്പര്യവും നോക്കാറുമില്ലന്ന് എം.എൽ.എ. പറഞ്ഞു. നീതി ആയോഗ് പദ്ധതിയിൽ പ്രതിഷേധം നിലനിൽക്കെ പദ്ധതിയുടെ നോഡൽ ഓഫീസറായി മുൻ വയനാട് ജില്ലാ കലക്ടറായ ഷർമിള മേരി ജോസഫ് ഐ .എ .എസിനെ നിയമിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ടന്നും നീതി ആയോഗ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അമിതാഭ് കാന്തിനെ അറിയിക്കുകയും ചെയ്തിതിട്ടുണ്ടന്നും എം.എൽ.എ. പറഞ്ഞു.
വയനാട് കലക്ട്രേറ്റിലും ഇത് സംബന്ധിച്ച് നടപടികൾ ഉണ്ടായിട്ടുണ്ട്. പദ്ധതിയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പി.സി.തോമസ് ശ്രമിക്കുന്നതെന്നും സി.കെ. ശശീന്ദ്രൻ എം.എൽ. എ പറഞ്ഞു.






Leave a Reply