October 2, 2026

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിച്ചു

0
Award-01
By ന്യൂസ് വയനാട് ബ്യൂറോ
ജൈവ കൃഷി രീതിയിൽ ഏറ്റവും നല്ല രീതിയിൽ പച്ചക്കറി കൃഷി ചെയ്ത 47 കർഷകരെയും മാതൃക പരമായി സംരംഭങ്ങൾ നടത്തികൊണ്ടുപോകുന്ന 05 സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങളെയും, സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങളുടെ മക്കളിൽ SSLC, പ്ലസ് ടു എന്നിവക്ക് മുഴുവൻ മാർക്കുനേടിയ 45 കുട്ടികളെയും ആദരിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കഴിഞ്ഞ ഒരുവർഷമായി നടപ്പിലാക്കിവരുന്ന ആശാകിരണം പദ്ധതിയുടെ ഭാഗമായാണ് വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിച്ചത്. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസ്സോസിയേറ്റ് ഡയറക്ടർ റെവ. ഫാ. ജിനോജ്‌ പാലത്തടത്തിലിന്റെ അദ്ധ്യക്ഷതയിൽ ഡയറക്ടർ റെവ. ഫാ. പോൾ കൂട്ടാല ഉത്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ജോസ്.പി.എ., കോ ഓർഡിനേറ്റർ തോമസ്, ഫീൽഡ് കോ ഓർഡിനേറ്റർ സുജ മാത്യു എന്നിവർ സംസാരിച്ചു. തുടർന്ന് ജീവസ് പദ്ധതിയുടെ തുടർനടത്തിപ്പിനെ കുറിച്ച് സ്റ്റാർ ഹെൽത്ത്‌ പ്രധിനിധി ബൈജു ക്ലാസ് എടുത്തു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *