October 4, 2026

ബീനാച്ചി എസ്റ്റേറ്റ് കേന്ദ്ര സർക്കാർ ഏറ്റെടുത്ത് ബയോളജിക്കൽ പാർക്ക് ആരംഭിക്കണമെന്ന് കിസാൻ മോർച്ച

0
IMG_20180613_115617
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:ബീനാച്ചി എസ്റ്റേറ്റ് കേന്ദ്ര സർക്കാർ ഏറ്റെടുത്ത് ബയോളജിക്കൽ പാർക്ക് ആരംഭിക്കണമെന്ന് ഭാരതീയ  കിസാൻ മോർച്ച ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരി വില്ലേജിൽ റീസർവ്വേ 231-ൽ പ്പെട്ട 224. 31 ഹെക്ടർ വിസ്തീർണ്ണമുള്ള എസ്റ്റേറ്റിൽ പകുതിയിലധികവും നിബിഡ വനമാണ്. അറുപത് ഹെക്ടറോളം സ്ഥലത്താണ് കാപ്പിതോട്ടമുള്ളത്. 90 ഏക്കറോളം ഭൂമി സ്ഥലം കൈയ്യേറ്റ ഭൂമിയാണ്. കടുവ, പുലി, കാട്ടുപോത്ത്,  മാൻ തുടങ്ങിയ വന്യമൃഗങ്ങൾ വിഹരിക്കുന്ന സ്ഥലം കൂടിയാണിത്. ധാരാളം അപൂർവ്വം സസ്യങ്ങളും  നീരുറവകളും  ചതുപ്പുകളും കൊണ്ട് സമ്പന്നമായ ഈ പ്രദേശം സംരക്ഷിക്കേണ്ടത് അനിവാര്യമാണന്ന് ഇവർ പറഞ്ഞു. 

      ഏതാനം ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്.  കെടുകാര്യസ്ഥത മൂലം കാപ്പിത്തോട്ടം നശിച്ചു കൊണ്ടിരിക്കുകയാണ്. സമയാസമയങ്ങളിൽ  ജോലികൾ നടക്കുന്നില്ല.  കബനിയുടെ പോഷക നദിയായ ചുണ്ടോ ലിപ്പുഴയുടെ ഉദ്ഭവം ഇവിടെ നിന്നാണ്.  
      1971-ൽ ഈ എസ്റ്റേറ്റ് ദേശസാൽക്കരിക്കാൻ കേരള ഗവണമെന്റ് നോട്ടിഫിക്കേഷൻ ഇറക്കിയിരുന്നു. മറ്റൊരു സംസ്ഥാന ഗവൺമെന്റിന്റെ ആയതു കൊണ്ട് തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. ബയോളജിക്കൽ പാർക്ക് നിലവിൽ വന്നാൽ നിരവധി പേർക്ക് ജോലി ലഭിക്കും. വിദേശ വിദ്യാർത്ഥികളും വിനോദ സഞ്ചാരികളുമടക്കം  ധാരാളം പേരെ ആകർഷിക്കുന്ന വിധത്തിലുള്ള ബയോളജിക്കൽ പാർക്ക് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിട്ടുണ്ടന്നും ഇവർ പറഞ്ഞു.
ഇഞ്ചിക്ക് മാന്യമായ വില നൽകാതെ കച്ചവടക്കാർ കർഷകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാൻ  സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു.
 സംസ്ഥാന സെക്രട്ടറി പി.കെ. സുരേഷ് അരി മുണ്ട, ജില്ലാ പ്രസിഡണ്ട് വി.കെ. രാജൻ , ജില്ലാ സെക്രട്ടറി വേണു ഇടക്കണ്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *