August 31, 2026

പുതിയ റേഷന്‍ കാര്‍ഡ്: അപേക്ഷ സ്വീകരിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസില്‍ ജൂണ്‍ 25 തിങ്കളാഴ്ച മുതല്‍ റേഷന്‍ കാര്‍ഡിനുളള അപേക്ഷ സ്വീകരിച്ചു തുടങ്ങും.  റേഷന്‍ കാര്‍ഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിനും, കാര്‍ഡിലെ അംഗങ്ങളുടെ പേര് മാറ്റി താലൂക്കുകളിലേക്ക് മാറ്റുന്നതിനും അപേക്ഷ നല്‍കാം.  പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താനും, കാര്‍ഡില്‍ തിരുത്തല്‍ വരുത്താനും അവസരമുണ്ട് (എന്നാല്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്തണമെന്നമെന്നുളള അപേക്ഷ ഇപ്പോള്‍ സ്വീകരിക്കുന്നതല്ല). റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തും, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലാണ്  അപേക്ഷ സ്വീകരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ അപേക്ഷ നല്‍കാം. 
സിവില്‍ സപ്ലൈസ് വകുപ്പിന്റെ വൈബ്‌സൈറ്റില്‍ അപേക്ഷകള്‍ ലഭിക്കും. അപേക്ഷകളില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണ്. മാനന്തവാടി മുന്‍സിപ്പാലിറ്റി (ജൂണ്‍ 25), തിരുനെല്ലി പഞ്ചായത്ത്  (ജൂണ്‍ 27), എടവക പഞ്ചായത്ത് (ജൂണ്‍ 29) എന്നിവിടങ്ങളിലുള്ള അപേക്ഷയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.  മറ്റ് പഞ്ചായത്തുകളിലെ അപേക്ഷ സ്വീകരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *