August 12, 2026

വളളിയൂർക്കാവിനടുത്ത് മൂന്ന് കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ: ഭയന്നോടിയ രണ്ട് പേർക്ക് പരിക്ക്.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വള്ളിയൂർക്കാവ്,
ആറാട്ടുതറ പ്രദേശങ്ങളിലെ  ജനവാസ മേഖലയിൽ ഇറങ്ങിയ  മൂന്ന് കാട്ടാനകളെ തുരത്താനുള്ള ശ്രമം തുടരുന്നു. ഇതിനിടയിൽ ആനകൾ പാഞ്ഞടുത്തതിനെ തുടർന്ന് ഭയന്നോടിയ രണ്ട് പേർക്ക് പരിക്കേറ്റു… വിമുക്തഭടനായ 
കണ്ണിവയൽ പള്ളിയാർക്കൊല്ലി പച്ചനാൽ മാർട്ടിൻ (47),  മേട്ടുപുരയ്ക്കൽ സ്റ്റെഫിൻ (20) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.. ഇരുവരേയും  മാനന്തവാടി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. 
കാട്ടാന വനം വകുപ്പിന്റെ വാഹനം ആക്രമിച്ചിട്ടുണ്ട് .. കാട്ടാനകൾ 
നിലവിൽ കണ്ണി വയൽ ഭാഗത്ത് നിന്നും പയ്യമ്പള്ളി ഭാഗത്തേക്കുള്ള കുന്നിൻ മുകളിലാണ് ഉള്ളതെന്ന് നാട്ടുകാർ പറഞ്ഞു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *