July 15, 2026

വയനാട് കണ്ടത്തുവയലിൽ യുവദമ്പതികളെ കിടപ്പുമുറിയിലെ കട്ടിലിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് കണ്ടത്തുവയലിൽ യുവദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പന്ത്രണ്ടാം മൈൽ വാഴയിൽ മൊയ്തുവിന്റെയും ആയിഷയുടെയും മകൻ ഉമ്മർ (27) ഭാര്യ ഫാത്തിമ (19 ) എന്നിവരെയാണ് വീട്ടിനുള്ളിൽ കിടപ്പ് മുറിയിൽ  കട്ടിലിൽ വെട്ടേറ്റ് മരിച്ച നിലയിൽ രാവിലെ കണ്ടെത്തിയത്. എല്ലാ മുറികളിലും രക്തം തളം കെട്ടിയിട്ടുണ്ട്. ഉമ്മറിന്റെ മാതാവ് ആയിഷ  തൊട്ടടുത്ത് മറ്റൊരു മകന്റെ കൂടെയാണ്  താമസം.  രാവിലെ എട്ട് മണിയോടെ ആയിഷ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന കിടക്കുകയായിരുന്നു :രക്തം കണ്ട് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. മൂന്ന് മാസം  മുമ്പാണ് ഉമ്മറിന്റെയും ഫാത്തിമയുടെയും വിവാഹം കഴിഞ്ഞത്. മാനന്തവാടി ചെറ്റപ്പാലം സ്വദേശിനിയാണ് ഫാത്തിമ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *