ഇരട്ട കൊലപാതകം നടന്ന വീട്ടിൽ നിന്നും ഹെൽമറ്റും ചീർപ്പും കണ്ടെത്തി : സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടു:
മാനന്തവാടി: വെള്ളമുണ്ടയിൽ ഇരട്ട കൊലപാതകം നടന്ന വീട്ടിൽ നിന്നും ഹെൽമറ്റും ചീർപ്പും കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവദമ്പതികളിൽ ഭാര്യ ഫാത്തിമയുടെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതിനാൽ മോഷണം തന്നെയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് പൊലീസ് കരുതുന്നു. വാതിൽ തകർക്കപ്പെട്ടിട്ടില്ലാത്തതിനാൽ രാത്രി ദമ്പതികൾ ഉറങ്ങുന്നതിന് മുമ്പേ അകത്ത് കയറി, പിന്നീട് ദമ്പതികൾ ഉറങ്ങിയ ശേഷം കൊല നടത്തിയതെന്ന് കരുതുന്നു.ഇടത്തരം കുടുംബമാണ് ഉമ്മറിന്റേത്. ഒരു പക്ഷേ വീട്ടിൽ മറ്റ് മുറികളിൽ നിന്നൊന്നും പണം കിട്ടിയാതായപ്പോഴായിരിക്കാം കൊല നടത്തി സ്വർണ്ണാഭരണങ്ങൾ കൊണ്ടുപോയതെന്ന് കരുതുന്നതായി നാട്ടുകാർ പറഞ്ഞു.. വീടിന്റെ പുറകുവശത്ത് മുളകുപൊടി വിതറിയിട്ടുണ്ട്. പരിശോധനക്കെത്തിയ പൊലീസ് നായ തൊട്ടടുത്തെ ബസ് വെയിറ്റിംഗ് ഷെഡ് വരെ ഓടിയെത്തി നിൽക്കുകയാണുണ്ടായത്. വീട്ടിൽ നിന്നും ഹെൽമറ്റ് കിട്ടിയ സാഹചര്യത്തിൽ ,ബൈക്കിലെത്തിയ പ്രതി വെയിറ്റിംഗ് ഷെഡ്ഡിന് സമീപം ബൈക്ക് നിർത്തി ഹെൽമറ്റ് ധരിച്ച് കൊല നടന്ന വീട്ടിലേക്ക് പോയിരിക്കനാണ് സാധ്യതയെന്ന് പോലീസ് അനുമാനിക്കുന്നു .നാട്ടുകാരുടെ സഹകരണം ഉണ്ടങ്കിൽ പ്രതിയെ ഉടൻ കണ്ടെത്തനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് അപരിചിതരുടെ സാന്നിധ്യമോ പരിചിതമല്ലാത്ത വാഹനങ്ങളോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടങ്കിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.





Leave a Reply