September 3, 2026

ഉമ്മറിനും ഫാത്തിമക്കും നാട് കണ്ണീരോടെ വിട നൽകി: അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ

0
IMG-20180707-WA0192
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജീവിച്ച് കൊതി തീരും മുമ്പേ അക്രമിയുടെ കത്തിക്ക് മുമ്പിൽ ജീവിതം ഹോമിക്കേണ്ടി വന്ന യുവദമ്പതികൾക്ക്  നാട് കണ്ണീരോടെ വിട നൽകി. വ്യാഴാഴ്ച രാത്രി കൊല ചെയ്യപ്പെട്ട കണ്ടത്തുവയൽ പന്ത്രണ്ടാം മൈൽ വാഴയിൽ ഉമ്മറിന്റെയും ഭാര്യ ഫാത്തിമയുടെയും മൃതദേഹങ്ങൾ പൂരിഞ്ഞി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം  മൃതദേഹങ്ങൾ  നാട്ടിലെത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ കണ്ടത്തുവയലിൽ എത്തിയിരുന്നു. 

   ഇരട്ട  കൊലപാതകത്തിന്റെ ദുരൂഹത നീങ്ങാത്തതിനാൽ നാട്ടുകാരാകെ ആശങ്കയിലും ഭീതിയിലുമാണ്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും  ഉമ്മറിന്റെ വീട് സന്ദർശിച്ചു. വീടും പരിസരവും ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *