July 14, 2026

വിദ്യാര്‍ത്ഥിയെ കണ്ടെത്തിയില്ല നാവിക സേനയുടെ സഹായം തേടി

0
By ന്യൂസ് വയനാട് ബ്യൂറോ
പേരിയ വരയാലില്‍ ഏഴുവയസ്സുകാരനെ  തോട്ടില്‍ കാണാതായ സംഭവത്തില്‍ ജില്ലാ ഭരണകൂടം നാവികസേനയുടെയും ദുരന്തനിവാരണ സേനയുടെയും സഹായം തേടി. വെള്ളിയാഴ്ച ഉച്ചമുതലാണ് പള്ളിയില്‍ പോയി തിരിച്ചുവരുന്ന വഴിയിലാണ്  പേരിയ 38 ല്‍  തയ്യുള്ളതില്‍ അയൂബിന്റെ മകന്‍ അജ്മലിനെ കാണാതായത്. ഇതിനെ തുടര്‍ന്ന് അഗ്നിശമന സേനയും നാട്ടുകാരും തെരച്ചില്‍ നടത്തുകയായിരുന്നു. പ്രതികൂല കാലവാവസ്ഥ കാരണം വെളളിയാഴ്ച വൈകീട്ട് നിര്‍ത്തി വെച്ച തെരച്ചില്‍ ശനിയാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെയും തെരച്ചില്‍ നടത്തിയിരുന്നു.കനത്ത കുത്തൊഴുക്കുള്ളതിനാല്‍ തോട്ടില്‍ പരിശോധന സങ്കിര്‍ണ്ണമായതിനെ തുടര്‍ന്നാണ് നാവിക സേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സഹായം തേടിയത്. എ.ഡി.എം. കെ.എം രാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ.പി.മേഴ്‌സി, കെ.ജയപ്രകാശ് തഹസില്‍ദാര്‍ എന്‍.ഐഷാജു എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വെള്ളം ഇറങ്ങാത്തത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *