October 31, 2026

വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
.
വെള്ളമുണ്ട;കനത്ത മഴയില്‍ വീട്ടിനടുത്തുള്ള പ്ലാവ്മരം കടപുഴകിവീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.തരുവണ കല്ലങ്കോടന്‍ ഷമീറിന്റെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.ശനിയാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് മരം കടപുഴകി വീണത്.വീടിന്റെ അടുക്കളയുടെയും കിടപ്പുമുറിയുടെയും സിമന്റ് ഷീറ്റ് മേല്‍ക്കൂരകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.അടുക്കളയിലെ വീട്ടുപകരണങ്ങള്‍ക്കും അപകടത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. വിവരമറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ വില്ലേജ് അധികൃതര്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിവരശേഖരണം നടത്തി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *