മേപ്പാടി കള്ളാടിയിൽ മാവോയിസ്റ്റുകൾ എത്തിയതായി നാട്ടുകാർ: രണ്ട് തൊഴിലാളികളെ കാണാതായതായും റിപ്പോർട്ട്.
വൈകുന്നേരത്തോടെയാണ് ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചംഗ സംഘത്തെ കണ്ടതായി പ്രദേശവാസികൾ പോലീസിനെ അറിയിച്ചത്. എമറാൾഡ് എസ്റ്റേറ്റിലെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായതായും മാവോയിസ്റ്റുകൾ ഇവരെ തടഞ്ഞുവെച്ചിരിക്കയാണന്നും നാട്ടുകാർ പറയുന്നു. പോലീസ് സംഘം സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങി. ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് വയനാട്ടിൽ നിന്ന് വീണ്ടും മാവോയിസ്റ്റ് വാർത്തകൾ വരുന്നത്.





Leave a Reply