July 14, 2026

റോഡിൽ ‘മനുഷ്യ ജീവനുകൾ പൊലിഞ്ഞു പോകാതിരിക്കാൻ ‘ മഹിളാ കോൺഗ്രസ്സ് പി.ഡബ്ലു.ഡി ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

0
IMG-20180720-WA0158
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി ടൗണിലും മറ്റ് അനുബന്ധ റോഡുകളും ഉടൻ ഗതാഗത യോഗ്യമാക്കി മനുഷ്യജീവനുകൾ പൊലിഞ്ഞു പോകാതിരിക്കാൻ ബന്ധപ്പെട്ടവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നാവാശ്യപ്പെട്ടു 
മഹിളാ കോൺഗ്രസ്സ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി പി.ഡബ്ബു.ഡി റോഡ്സ് വിഭാഗം ഓഫീസിലേക്ക് മാർച്ചും,ധർണ്ണയും നടത്തി.തുടർന്ന് പി.ഡബ്ല്യു.ഡി.എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി  ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ അതിനു വേണ്ട നടപടികൾ ഉടൻ കൈ കൊള്ളാമെന്നതിന്റെ ഉറപ്പിൻ മേൽ മഹിളാ കോൺഗ്രസ്സ് നടത്തിയ ധർണ്ണാ സമരം പിൻവലിച്ചു. മഹിളാ കോൺഗ്രസ്സ് വയനാട് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്യ്തു.ഉഷ  കാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഗ്ലാഡീസ് ചെറിയാൻ,ടി.ഉഷാകുമാരി, ഉഷാ വിജയൻ, തങ്കമ്മ യേശുദാസ്, മാർഗ്രറ്റ് തോമസ് ,ഷീജ ഫ്രാൻസീസ്, സ്വപ്ന ബിജു. ആഷാ മെജോ, ഗിരിജ, ടി.ഉഷാകുമാരി, ഉഷാ വിജയൻ, ലിസി തോമസ്, ഗിരിജ, രത്നവല്ലി, കാർത്ത്യായനി, തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *