August 14, 2026

ഹൈക്കോടതി വിധി ലംഘിച്ച് അറവ് മാലിന്യം കടത്തിയ രണ്ട് പേരെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
ഹൈക്കോടതി വിധി ലംഘിച്ച് അറവ് മാലിന്യം കടത്തിയ രണ്ട് പേരെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു.
അന്യജില്ലയില്‍ നിന്നും വയനാട്ടിലേക്ക്  കടത്തിയ അറവുമാലിന്യമാണ് പിടികൂടിയത്..
 അന്യജില്ലകളില്‍ നിന്നും  ഒരു തരത്തിലുമുള്ള മാലിന്യവും കൊണ്ടുവരാന്‍ പാടില്ലായെന്നുള്ള ഹൈക്കോടതി വിധി നിലനില്‍ക്കെ നിയമ വിരുദ്ധമായി രാത്രി സമയത്ത് കടത്തികൊണ്ടുവരികയായിരുന്ന രണ്ടു വണ്ടി അറവുമാലിന്യം തൊണ്ടര്‍നാട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ഗ്രാമപഞ്ചായത്തധികൃതരും ചേര്‍ന്നാണ്    പിടികൂടിയത്.. സംഭവുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ ഡ്രൈവര്‍മാരായ തവിഞ്ഞാല്‍ കപ്പലുമാക്കല്‍ ഷാജി (49), മട്ടിലയം കുന്നിക്കല്‍ വീട് സിജിന്‍ രാജ് (25) എന്നിവരെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. മാലിന്യം കടത്തിയ ബൊലേറോ പിക് അപ്പ്, മഹീന്ദ്ര പിക് അപ്പ് വാഹനങ്ങളും  കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *