നിയമ വിരുദ്ധമായി മോടി പിടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ 54
വാഹനങ്ങൾക്കെതിരെ കേസെടുത്തു. 35,000 രൂപ പിഴ ഈടാക്കി. അനുവദനീയമല്ലാത്ത
നിറങ്ങളിൽ വീൽ മഡ്ഗാർഡ്, ബമ്പർ, ബോഡി തുടങ്ങിയ വാഹനത്തിന്റെ പ്രതലങ്ങളിൽ
ലെഡ് കളർ ബൾബുകളും കണ്ണഞ്ചിപ്പിക്കുന്ന അൾട്രാ വയലറ്റ് പ്രകാശം പരത്തുന്ന
ലൈറ്റുകളും, ഡാൻസ് പ്ലാറ്റ്‌ഫോമുകളും ഒരുക്കി അതിൽ ഫോഗും സ്റ്റേജ് ഷോ
ലൈറ്റുകളും ഒരുക്കിയിട്ടുള്ള വാഹനങ്ങൾക്കെതിരെയാണ് കേസെടുത്തത്. പല
വാഹനങ്ങളിലും അനുവദനീയമല്ലാത്ത രീതിയിലും കൂടുതൽ ശബ്ദ വീചികൾ
പുറപ്പെടുവിക്കുന്ന സ്റ്റീരിയോ സ്പീക്കറുകൾ ഫിറ്റ് ചെയ്തിട്ടുള്ളതായി കെത്തി.
വാഹനത്തിന് വെളിയിൽ വരെ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദ വീചികൾ മൂലം മറ്റു
യാത്രക്കാർക്കും അലോസരം ഉാക്കുന്നതുമാണിത്. സ്ഥിരമായി തീവ്രത കൂടിയ ശബ്ദം
കേൾക്കുന്നത് കർണപുടങ്ങൾക്ക് ഹാനികരമാണെന്ന് കെത്തിയതിന്റെ
അടിസ്ഥാനത്തിൽ വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും നിയമ വിരുദ്ധ
പരിഷ്‌കാരങ്ങൾ അഴിച്ചു മാറ്റാൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇത്തരം
വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആർ.ടി.ഒ. അറിയിച്ചു.





Leave a Reply