May 26, 2026

ദ്വിദിന നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു

0
04-2
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍: എസ് എന്‍ ഡി പി യോഗം കോഴിക്കോട് യൂണിയന്റെ ദ്വിദിന നേതൃത്വ ക്യാമ്പ് ഇന്നലെയും ഇന്നും അമ്പലവയില്‍ സംഘടിപ്പിച്ചു.എസ് എന്‍ ഡി പി യോഗം കണ്‍സിലര്‍ അഡ്വ.രാജന്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു.യൂണിയന്‍ പ്രസിഡണ്ട് ടി.ഷ നൂബ് അധ്യക്ഷനായിരുന്നു. കെ.ആര്‍.ബാലന്‍ മുഖ്യാതിഥിയായിരുന്ന. കോഴിക്കോട് യൂണിയന്റെ ദശാബ്ദി ആഘോഷവും ശ്രീനാരായണ ഗുരുവ രാശ്രമത്തിന്റെ ശതാബ്ദി ആഘോഷവും സംബന്ധിച്ച പരിപാടികളെക്കുറിച്ചും സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിനെ സംബന്ധിച്ചും Loveജിഹാദ് ഉള്‍പ്പെടെ സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെ സംബന്ധിച്ചുമുള്ള ചര്‍ച്ചകളും നടന്നു.വിവിധ സെഷനുകളിലായി രാജേന്ദ്രപ്രസാദ് കോട്ടയം, ബാബു പുതമ്പാറ, എ.പി.മുരളീധരന്‍ മാസ്റ്റര്‍, ബാബുരാജ് ശര്‍മ്മ എന്നിവര്‍ ക്ലാസ്സുകള്‍ നേതൃത്വം നല്‍കി.എസ്.എന്‍.ഡി.പി. ബത്തേരി യൂണിയന്‍ സെക്രട്ടറി ഷാജി ബത്തേരി, യൂണിയന്‍ ഭാരവാഹികളായ എം.മുരളീധരന്‍, പി.കെ.ഭരതന്‍ , സി.സുധീഷ്,എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *