April 27, 2024

പ്രതിഷേധമിരമ്പി:ജനസാഗരമായി മാനന്തവാടി: കേന്ദ്ര കേരള സർക്കാരുകൾ വഞ്ചിച്ചുവെന്ന് ചെന്നിത്തല

0
Dsc 2602
 എൽ.ഡി.എഫ് സർക്കാർ വയനാടിന്റെ വികസന സ്വപ്നങ്ങളെ തകർത്തു – രമേശ് ചെന്നിതല
മാനന്തവാടി: പിണറായി സർക്കാർ വയനാടിന്റെ വികസന സ്വപ്നങ്ങളെ തകർത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പടയൊരുക്കം ജാഥയ്ക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂർ – നഞ്ചൻകോഡ്-വയനാട് റയിൽവേ, വയനാട് മെഡിക്കൽ കോളേജ്, ശ്രീ ചിത്തിര മെഡിക്കൽ സെന്റർ തുടങ്ങി വയനാടിന്റെ വികസനത്തിനായി യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികൾ എൽ.ഡി.എഫ്.സർക്കാർ വന്നതിന് ശേഷം ഇവ എവിടെയും എത്തിയില്ല.കാർഷിക വില തകർച്ചയും, വിള നാശവും കാരണം കാർഷിക മേഖല പൂർണ്ണമായി തകർന്നിട്ടും സർക്കാരിന് അനക്കമില്ല. എൽ.ഡി. എഫ്. അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്തെ ഒരു ആദിവാസിക്കും ഒരു സെന്റ് ഭൂമി പോലും നൽകിയിട്ടില്ല. വികസന കാര്യത്തിൽ  കേന്ദ്ര- സംസ്ഥാന
ഗവൺമെന്റുകൾക്ക് താൽപര്യമില്ല.സംസ്ഥാന സർക്കാരിൽ രണ്ട് മന്ത്രിമാർ മുമ്പ് രാജിവെച്ചിരുന്നു. ഇപ്പോൾ തോമസ് ചാണ്ടി മന്ത്രി ക്യൂവിലാണ്. അഴിമതി പ്രസംഗിക്കുന്ന മുഖ്യമന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുകയാണ്.നല്ല ആശയമായ ജി.എസ്.ടി തെറ്റായി നടപ്പിലാക്കിയത് മൂലം ജനങ്ങളെ മോദി സർക്കാർ ബുദ്ധിമുട്ടിലാക്കി.കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയത്തെ തുടർന്ന് ഇപ്പോൾ രാജ്യം കടുത്ത സാമ്പത്തിക തകർച്ച നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.വിവിധ പഞ്ചായത്തുകളിൽ നിന്ന് കൊണ്ടുവന്ന ഒപ്പുശേഖരണം രമേശ് ചെന്നിത്തലയ്ക്ക് ചടങ്ങിൽ കൈമാറി.മാനന്തവാടി മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഡ്വ.എൻ.കെ.വർഗീസ് അധ്യക്ഷത വഹിച്ചു.എം.പി.മാരായ എം.കെ.പ്രേമചന്ദ്രൻ , എം.ഐ.ഷാനവാസ്, മുൻ മന്ത്രി പി.കെ.ജയലക്ഷ്മി,എം. എൽ.എ മാരായ സി.മമ്മൂട്ടി, ഐ.സി.ബാലകൃഷ്ണൻ, യു.ഡി.എഫ്. നേതാക്കളായ ജോണി നെല്ലൂർ,ഷാനിമോൾ ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.

   ബോയ്സ് ടൗണിൽ നിന്ന് ജാഥയെ നേതാക്കൾ സ്വീകരിച്ചു. മാനന്തവാടിയിലായിരുന്നു പടയൊരുക്കത്തിന്റെ ആദ്യ സ്വീകരണം. മണിക്കൂറുകളെങ്കിലും മാനന്തവാടി ഗാന്ധി പാർക്ക് ജനസാഗരമായി മാറി. ഭരണവിരുദ്ധ വികാരമായി പ്രതിഷേധമിരമ്പി.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *