May 21, 2024

കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികളെ സംരക്ഷിക്കുക _ കെ പി എന്‍ ടിയു സി( സി ഐ റ്റി യു )

0
02 2
കല്‍പ്പറ്റ: പരമ്പരാഗത മണ്‍പാത്ര തൊഴിലാളികള്‍ക്ക് ഡാറ്റാ ബാങ്കില്‍പ്പെട്ട നിലം ഇനത്തില്‍ രേഖപ്പെടുത്തിയകൃഷി ചെയ്യാത്ത തരിശുഭൂമിയില്‍ നിന്നും കളിമണ്ണ് എടുക്കുന്നതിനുള്ള സര്‍ക്കാര്‍ നിയമം അനുവദിക്കുക, മണ്‍പാത്രവിഭാഗത്തില്‍പ്പെട്ട ഒ ഇ സി വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതിക്കാര്‍ക്ക് നല്‍കുന്ന എല്ലാം ആനുകൂല്യങ്ങളും അനുവദിക്കുക, നിര്‍മാണ തൊഴിലാളികള്‍ക്ക് ഇലക്ട്രിക് പോട്ടറി വീല്‍, പഗ്മില്‍ എന്നീ മിഷ്യന അനുവദിക്കുക, തൊഴില്‍ പരിശീലനം നല്‍കുക, മണ്‍കല കമ്പോസ്റ്റിന് വേണ്ടുന്ന മണ്‍കലം മണ്‍പാത്ര കോര്‍പറേഷന്‍ വഴി നടപ്പിലാക്കുക, ക്ഷേമനിധി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.എന്‍.ആര്‍.മണി വാരാമ്പറ്റ അധ്യക്ഷനായിരുന്നു. കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍.കൂട്ടമണി ഉദ്ഘാടനം ചെയ്തു. കളിമണ്‍പാത്ര കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എന്‍.കുട്ടമണിയെ സി.കെ.ശശീന്ദ്രന്‍ എം എല്‍ എ പൊന്നാടയിട്ട് ആദരിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് സി.രാജന്‍ ചൂരു പാറ, ഉണ്ണി കണ്ണാടിക്കല്‍, രവീന്ദ്രന്‍ കരണി, ഷിമോദ് കാവുമന്ദം, എന്‍.ആര്‍.മണി കല്‍പ്പറ്റ, സ്മിത കാവുമന്ദം, രജനി കൊയിലേരി എന്നിവര്‍ സംസാരിച്ചു.പെരുമാള്‍ കാവുമന്ദം സ്വാഗതവും എന്‍.ആര്‍.മണി വാരമ്പറ്റ നന്ദിയും പറഞ്ഞു.31 അംഗ ജില്ലാ കമ്മിറ്റിയും 11 അംഗ ജില്ലാ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പെരുമാള്‍ കുഞ്ഞോം (പ്രസിഡണ്ട്) രാജേഷ് കാവു മന്ദം, ഗോപാലന്‍ മുട്ടില്‍, എന്‍.ആര്‍.മണി കല്‍പ്പറ്റ, സ്മിത കാവു മന്ദം(വൈസ് പ്രസിഡണ്ടുമാര്‍ ) എന്‍.ആര്‍.മണി വാരാമ്പറ്റ (സെക്രട്ടറി) സന്തോഷ് കാവുമന്ദം, രജനി കൊയിലേരി, ബിനീഷ്മയിലും പാടി, കെ. ഡി. സുനില്‍ കുമാര്‍(ജോയിന്റ് സെക്രട്ടറിമാര്‍ ) ഷിമോദ് കാവു മന്ദം (ട്രഷററര്‍) എന്നിവരെയും തിരഞ്ഞെടുത്തു. സി.കെ.ശശീന്ദ്രന്‍ എംഎല്‍എ കളിമണ്‍പാത്ര തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *