April 29, 2026

പ്രളയ ദുരിതത്തിൽപ്പെട്ടവരുടെ പുനരുധിവാസ അതിജീവന പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തിറങ്ങുക – ജനാധിപത്യ മഹിളാ അസോസിയേഷൻ

0
03-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സമാനതകളില്ലാത്ത ദുരന്തത്തിനാണ് വയനാട് ജില്ല കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ സാക്ഷ്യം വഹിച്ചത്.നിരവധി പ്രദേശങ്ങളിൽ ഉരുൾപൊട്ടി, മണ്ണൊലിച്ച്, വെള്ളം കയറി വീടും കൃഷിഭൂമിയും വളർത്തു മൃഗങ്ങളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടു. ഒരു അതിജീവനത്തിന്റെ പാതയിലാണ് വയനാട്. മുഖ്യമന്ത്രയുടെ ദുരാതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും ദുരിതബാധിതരെ സഹായിക്കന്നതിനും മഹിളാപ്രവർത്തകർ മുന്നോട്ട് വരണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സെക്രട്ടറി അഡ്വ.പി. സതീദേവി പറഞ്ഞു. രുഗ്മിണി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. പി. ആർ. നിർമ്മല സ്വാഗതം പറഞ്ഞു.വി.ഉഷാകുമരി, എൽ.സി.ജോർജ്, ടി.ജി. ബീന എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *