May 6, 2026

നിയമപരിജ്ഞാന ക്ലാസ്സ് സംഘടിപ്പിച്ചു

0
Img 20240715 132610
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി രാജ്യത്ത് ജൂലൈ മാസം ഒന്നാം തീയതി മുതൽ നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത, (ഐ.പി.സി ) ഭാരതീയ നാഗരിക സുരക്ഷ സംഹിത (ബി.എൻ.എസ്.എസ് ), ഭാരതീയ സാക്ഷ്യ അധീനിയം എന്നീ നിയമങ്ങളെ സംബന്ധിച്ച് ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് നിയമ പരിജ്ഞാന ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് നിയമ പരിജ്ഞാന ക്ലാസ് സംഘടിപ്പിച്ചത്. അഡീഷണൽ ഡിസ്ട്രിക്ട് ആൻന്റ് സെഷൻസ് കോടതി ജഡ്ജ് വി അനസ് ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു.

 

 

എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പുതിയ നിയമങ്ങൾ മനസ്സിലാക്കി കണ്ടെടുക്കുന്ന കുറ്റകൃത്യങ്ങളിൽ പൂർണ്ണമായും ശിക്ഷ ലഭിക്കുന്നതിതിനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ ജഡ്ജി അറിയിച്ചു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ് ജോസഫ് നിയമപരിജ്ഞാന ക്ലാസ് എടുത്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം രാജേഷ് അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ വിമുക്തി മാനേജരും അസിസ്റ്റന്റ് കമ്മീഷണറുമായ എ.ജെ ഷാജി സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി.എൻ സുധീർ ആശംസകൾ അറിയിച്ചു. കേരള സ്റ്റേറ്റ് എക്സൈസ് റസ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി ആർ ജിനോഷ് നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *