April 29, 2026

സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള നടപടി നിര്‍ഭാഗ്യകരം: പി കെ ശ്രീമതി എംപി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. 
                                       ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണക്കുകയും സമരത്തില്‍ പങ്കെടുക്കുകയും ചെയ്ത മാനന്തവാടി രൂപതയിലെ  സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെയുള്ള നടപടി നിര്‍ഭാഗ്യകരമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി എംപി  പറഞ്ഞു. മാനന്തവാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. 
സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സിസ്റ്റര്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള  നടപടികള്‍ പിന്‍വലിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകണം. വിശുദ്ധ കുര്‍ബാന കൊടുക്കല്‍, ഇടവക പ്രവര്‍ത്തനം, വേദപാഠം പഠിപ്പിക്കല്‍ എന്നിവയില്‍നിന്നും സിസ്റ്ററെ വിലക്കിയത്  നീതിയല്ല.  തെറ്റുകള്‍ തിരുത്തി യഥാര്‍ഥ ക്രൈസ്തവമൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ സഭാധികൃതര്‍ തയ്യാറകണമെന്നും പി കെ ശ്രീമതി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *