May 12, 2024

വനസംരക്ഷണത്തിന് പുതിയ നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

0
Download 1 1
പരിസ്ഥിതി സംരക്ഷണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കും

സി.വി.ഷിബു.

കൽപ്പറ്റ:

വനാതിർത്തി കളോട് ചേർന്ന് കിടക്കുന്ന കാർഷിക ഗ്രാമങ്ങളിൽ  മൃഗങ്ങളും, മനുഷ്യരുമായി സംഘർഷം കൂടി വരുന്ന സാഹചര്യത്തിൽ  പുതിയ നയവുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം .ദേശീയ വനം -വന്യജീവി സംരംക്ഷണ നയരേഖ 2017- സർക്കാർ പുറത്തിറക്കി. വന സംരംക്ഷണത്തിൽ ജനങ്ങൾ മുഖ്യ പങ്ക് വഹിക്കണമെന്നാണ് ഈ രേഖ വ്യക്തമാക്കുന്നത്. കാലാവസ്ഥ മാറ്റവും വന്യ മൃഗങ്ങളുടെ വംശനാശത്തിലേക്ക് എത്തുന്ന സാഹചര്യത്തിലാണീ നയമാറ്റം.
പുതിയ നയത്തിലെ പ്രധാന നിർദേശങ്ങൾ, മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുക, കാലാവസ്ഥ വ്യതിയാനം ചെറുക്കുക, വന സൗഹൃദമായി ഇക്കോ ടൂറിസം ,പ്രോത്സാഹിപ്പിക്കുക ' '
ആധുനീക സാങ്കേതീക വിദ്യകളുടെ സഹായത്തോടെ വന്യ ജീവി സങ്കേതങ്ങൾ പരിപാലിക്കുക, വന്യമൃഗ വേട്ടയും 'വനം കൊള്ളയും നേരിടുക എന്നീ കർമ്മ പദ്ധതികളാണുള്ളത്.

കാടും ജനങ്ങളുമായി ഉള്ള ബന്ധം ഒരാവാസ വ്യവസ്ഥയുടെ തുടർ കണ്ണികളാണെന്നും, ഒരു കണ്ണി മുറിഞ്ഞാൽ എല്ലാം തരിപ്പണമാകും എന്ന തിരിച്ചറിവാണ് ഈ നയത്തിലേക്ക് എത്തിച്ചത്. ജനങ്ങൾ കാവലാളുകളാകുന്ന കാടകങ്ങൾ വികസിപ്പിച്ച്, ജൈവ വൈവിധ്യ സംരംക്ഷണവും സുസ്ഥിര വികസനവും ക്രിയാത്മകമാക്കുകയാണ് നയംമാറ്റത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. ജൈവ മേഖലകളുടെ വിസ്തൃതി വർദ്ധിപ്പിക്കാൻ ഉതകുന്ന നിയമ നിർമ്മാണങ്ങളും, വന നിയമങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികളും,, ഗവേഷണ ലബോറട്ടറികളും സ്ഥാപിക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്ന വർക്ക് സംരംക്ഷണം ,ഉറപ്പ് വരുത്താൻ വനം പ്രാണി മിത്ര സേനയും വിഭാവനം ചെയ്യുന്നുണ്ട്. ഇതിലൂടെ ചികിത്സയും നഷ്ട പരിഹാരവും പുനരധിവാസവും സാധ്യമാക്കും. 
സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ പെടുത്തി സ്വകാര്യ മേഖല കളേയും വന സംരംക്ഷണത്തിന് പ്രയോക്തമാക്കും. വന ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങൾ സംരംക്ഷിക്കുമെന്നും, നയരേഖ അടി വരയിടുന്നു. അമിത കീടനാശിനി പ്രയോഗങ്ങൾ വന്യ ജീവികളുടേയും സസൃ പ്രാണി ജനസുകളുടേയും വംശ നാശം നേരിടുന്ന സാഹചര്യത്തിൽ, ഇവ കർശനമായി പ്രതിരോധിക്കാനുള്ള നടപടികളും ഉണ്ടാകുമെന്ന് നയം എടുത്ത് പറയുന്നു.
പുതിയ വനരേഖ വ്യക്തമാക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ഉള്ള ഇച്ഛാശക്തി കാണിച്ചാൽ ,ഈ നയം ഗുണകരമാകും.  ഇവ ഫയലിലുറങ്ങുകയാണെങ്കിൽ ,പരിസ്ഥിതി പ്രതിസന്ധി രൂക്ഷമായി ,നില നില്പ് തന്നെ അപകടത്തിലാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പ്രതികരികുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *