January 24, 2026

രണ്ട് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു.

0
IMG-20171018-WA0023
By ന്യൂസ് വയനാട് ബ്യൂറോ
 ആറംഗ സംഘമാണ് പുഴയിലിറങ്ങിയത്
മാനന്തവാടി : പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു .കെല്ലൂർ അഞ്ചാംമൈൽ കാരാട്ടുകുന്ന്  പുത്തൂർ മമ്മൂട്ടിയുടെ മകൻ റസ്മിൽ (15) , കെല്ലൂർ കാരാട്ടുകുന്ന് എഴുത്തൻ ഹാരീസിന്റെ മകൻ റിയാസ് (15) എന്നി വരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ ചേര്യം കൊല്ലി വലിയ പാലത്തിന് സമീപം കഴുക്കലോടിയിലാണ്  സംഭവം. സുഹൃത്തുക്കളായ 6 പേർ ചേർന്ന് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. റിയാസും റസ്മിലും മറ്റൊരു കുട്ടിയും പുഴയിൽ മുങ്ങിപ്പോവുകയായിരുന്നു. മുന്നാമത്തെ കുട്ടിയെ രക്ഷപ്പെടുത്തി '  മാനന്തവാടി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി രണ്ടു പേരേയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദ്വാരക സേക്രഡ് ഹാർട്ട് സ്കൂളിലെ ഒമ്പതാം  ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച റസ്മിൽ . റിയാസ് ഇതേ സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്.
    മൃതദേഹങ്ങൾ മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *