വാഹനാപകടത്തില്‍ യുവാവ് മരിച്ചു
മാനന്തവാടി: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാര്‍യാത്രക്കാരനായ യുവാവ് മരിച്ചു. ബത്തേരി എൻ എം ടൈൽസ് ഉടമ എരഞ്ഞിക്കകത്ത് ഹംസ ഹാജി- ഖദീജ ദമ്പതികളുടെ മകന്‍ ഷാമിൽ ( 21 ) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിപത്തരയോടെ കാക്കവയൽ വാര്യാട് വെച്ച് അപകടം ഉണ്ടായത്. സുഹൃത്തിന്റെ കല്യാണത്തിന് പോയി തിരിച്ചു വരും വഴി വാര്യാട് വെച്ച് ഷാമിൽ ഓടിച്ചിരുന്ന കാറും കര്‍ണ്ണാടകയില്‍ നിന്നും വരികയിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിൽ കുടുങ്ങിക്കിടന്ന ഷാമിലിനെ ഫയർഫോഴ്സെത്തിയാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഷാമിലിനെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേല്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബത്തേരി ഡോൺ ബോസ്കോ കോളേജ് ബി കോം അവസാന വർഷ വിദ്യാത്ഥിയാണ് ഷാമില്‍. ഷജീർ, ജുനൈദ്, ജംഷീർ സഹോദരങ്ങളാണ്.
Also read






Leave a Reply