January 24, 2026

പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കം നവംബര്‍ അഞ്ചിന് ജില്ലയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം നവംബര്‍ അഞ്ചിന് ജില്ലയിലെത്തുമ്പോള്‍ സമര്‍പ്പിക്കാനുള്ള ഒപ്പുകളുടെ ശേഖരണം ബൂത്ത് അടിസ്ഥാനത്തില്‍ അതാത് മണ്ഡലത്തിലെ സ്വീകരണ കേന്ദ്രങ്ങളില്‍ വെച്ച് പ്രതിപക്ഷ നേതാവിന് സമര്‍പ്പിക്കാന്‍ യു.ഡി.എഫ് ജില്ലായോഗം തീരുമാനിച്ചു. ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ മുനിസിപ്പല്‍ ബസ്സ്റ്റാന്റില്‍ 29ന് (ഞായറാഴ്ച) രാവിലെ 10 മണിക്ക് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലെയും എല്ലാ വീടുകളിലും നിന്നും ഒപ്പുശേഖരണം നടത്തും.   ജാഥയില്‍ ഡോ.എം.കെ മുനീര്‍ എം. എല്‍.എ, വര്‍ഗ്ഗീസ് ജോര്‍ജ്ജ്, എം.കെ പ്രേമചന്ദ്രന്‍ എം.പി, ജോണി നെല്ലൂര്‍, സി.പി ജോണ്‍, ജി ദേവരാജന്‍ എന്നിവര്‍ സംസാരിക്കും. പരിപാടി വന്‍വിജയമാക്കാന്‍ യോഗം തീരുമാനിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രഹാം അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.പി.എ കരീം സ്വാഗതം പറഞ്ഞു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.കെ ഹംസ, എന്‍.കെ റഷീദ്, സി മൊയ്തീന്‍കുട്ടി, എം.സി സെബാസ്റ്റ്യന്‍, ടി.കെ ഭൂപേഷ്, പി.വി ജോര്‍ജ്ജ്, റസാഖ് കല്‍പ്പറ്റ, പി.പി ആലി  എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *