January 19, 2026

കല്ലോടിയില്‍ കൃതജ്ഞതാ പ്രാര്‍ത്ഥനയുമായി ജപമാല റാലി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്ലോടി: കല്ലോടി സെന്‍റ് ജോര്‍ജ് ദേവാലയത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷവും ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള 28 വാര്‍ഡുകളില്‍ നിന്നും കത്തിച്ച മെഴുകു തിരിയും ജപമാലയുമേന്തി നൂറു കണക്കിന് ഭക്ത ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കല്ലോടി ദേവാലയത്തിലേക്ക് നടത്തിയ ജപമാല റാലി അങ്ങേയറ്റം ഭക്തി നിര്‍ഭരവും നിറഞ്ഞ നന്ദിയും തുളുമ്പി നില്‍ക്കുന്ന സ്നേഹ സാഗരമായി മാറി
ഒരു മാസം നീണ്ടു നില്‍ക്കുന്ന ജപമാല പ്രാര്‍ത്ഥനയുടെ സമാപനതോടനുബന്ധിച്ച് നടത്തിയ ജപമാല റാലിക്ക് കല്ലോടി സെന്‍റ് ജോര്‍ജ് ഫോറോന പള്ളി വികാരി ഫാദര്‍ അഗസ്റ്റിന്‍ പുത്തന്‍പുര, അസി.വികാരി ഫാ.സുനില്‍ മഠത്തില്‍, ലോറന്‍സ്, കെ.ജെ., വര്‍ക്കി മണിയത്ത്, ഷാബു ചക്കാലക്കുടി, ജോസ് മച്ചുകുഴി,  ഷൈജു പറയിടം, സിസ്റ്റര്‍ ആജ്ഞലിന്‍, സിസ്റ്റര്‍ ജെസിന്‍, അബ്രഹാം കുഴിമുള്ളില്‍,  ഫ്രാന്‍സീസ്, സേവ്യര്‍ കൊച്ചുകുളത്തിങ്കല്‍, ജോയി ഇ.വി., ജോണി കൊച്ചുകുളത്തിങ്കല്‍. പൈലി ഇ.വി, വല്‍സജോസഫ്, ചാക്കോ ചെറുപ്ലാവില്‍, ത്രേസ്യാമ പൈലി, ബേബി പര്യപ്പനാല്‍, ബിജു സി സി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
റാലിക്ക് ശേഷം ദേവാലയത്തില്‍ വികാരി ഫാദര്‍ അഗസ്റ്റിന്‍ പുത്തന്‍പുര  കൃതജ്ഞതാ ബലി അര്‍പ്പിച്ചു.  തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം നടന്ന സ്നേഹവിരുന്നില്‍ നിരവധി പേര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *