May 9, 2024

വയനാടിന് സര്‍ക്കാരിന്റെ പിറന്നാള്‍ സമ്മാനം വികസനമുരടിപ്പ്: പി.പി.എ കരീം

0
കല്‍പ്പറ്റ:  നഞ്ചന്‍കോഡ് വയനാട് നിലമ്പൂര്‍ റെയില്‍വേ പദ്ധതി അട്ടിമറിച്ചും രാത്രിയാത്രാ വിലക്ക് പരിഹരിക്കാതെയും തകര്‍ന്ന ചുരം റോഡുകള്‍ അറ്റകുറ്റപ്പണി നടത്താതെയും വയനാടന്‍ ജനതയെ തുറന്ന ജയിലടച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് മുസ്്‌ലിം ലീഗ് ജി്ല്ലാ പ്രസിഡന്റ് പി.പി.എ കരീം കുറ്റപ്പെടുത്തി. വികസമുരടിപ്പും സ്വപ്‌ന പദ്ധതികളില്‍ നിന്നുള്ള പിന്മാറ്റവുമാണ് 38ാം പിറന്നാള്‍ ആഘോഷിക്കുന്ന വയനാടിന് ഇഠതു സര്‍ക്കാര്‍ നല്‍കുന്ന സമ്മാനം. വന്യജീവികളുടെയും പരിസ്ഥിതിയുടെ പേരില്‍ ഗതാഗതമാര്‍ഗങ്ങളടച്ച് നിസ്സഹായരായ മനുഷ്യ ജീവനകുള്‍ വഴിയില്‍ പൊലിയുന്ന ദയനീയമായ സാഹചര്യമാണ് സര്‍ക്കാരിന്റെ ഒന്നര വര്‍ഷത്തെ ഭരണം കൊണ്ട് ജില്ലക്ക് ലഭിച്ചത്. ഭൂമിശാസ്ത്രപരമായി തന്നെ ഒറ്റപ്പെട്ടുകിടക്കുന്ന ജില്ലയില്‍ വ്യോമ, ജല, റെയില്‍ ഗതാഗതസംവിധാനങ്ങളില്ല. ആകെയുള്ള റോഡുകളാണെങ്കില്‍ തകര്‍ന്ന് ഗതാഗതം അസാധ്യമായ അവസ്ഥയിലുമാണ്. മറ്റ് ജില്ലകളിലെത്താനുള്ള ഏക മാര്‍ഗമായ ചുരം റോഡുകള്‍ പോലും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇവ യഥാസമയം നവീകരിക്കാനോ, ബദല്‍ പാതകള്‍ പണിയാനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ചര്‍ച്ചകള്‍ നടത്തി പ്രാരംഭപ്രവര്‍ത്തനങ്ങളോളമെത്തിയ തളിപ്പുഴ താമരശ്ശേരി ചുരം ബദല്‍ റോഡ്, മേപ്പാടി ആനക്കാംപൊയില്‍ റോഡ്, പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് തുടങ്ങിയ ബദല്‍ മാര്‍ഗങ്ങളെല്ലാം ഇടതു സര്‍ക്കാര്‍ ശരിയാക്കിയിരിക്കുകയാണ്. വിശദ പദ്ധതി രേഖക്കുള്ള(ഡി.പി.ആര്‍) അനുമതി ലഭിച്ച പാതയായിട്ടും അനുവദിച്ച തുകപോലും നല്‍കാതെ പിണറായി സര്‍ക്കാര്‍ നടത്തിയ വഞ്ചനയില്‍ ജില്ലയുടെ സ്വപ്‌നപദ്ധതിയായ നഞ്ചന്‍കോഡ് വയനാട് നിലമ്പൂര്‍ റെയില്‍പാതയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയാണ്. സര്‍വ്വേക്ക് അനുവദിച്ച പണം പോലും നല്‍കാതെ ഡി.എം.ആര്‍.സിയോട് കാണിച്ച അതേ വഞ്ചനയാണ് പദ്ധതിയുടെ കാര്യത്തില്‍ ഇടതുസര്‍ക്കാര്‍ വയനാടന്‍ ജനതയോടും തുടരുന്നത്. ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വന്യജീവി ആക്രമണങ്ങളും തൊഴില്‍ രംഗത്തെ വെല്ലുവിളികളും പരിഹരിച്ച് വയനാടന്‍ ജനതക്ക് പ്രത്യാശയേകുന്ന പദ്ധതികളോ പ്രഖ്യാപനങ്ങളോ പോലും നടത്താന്‍ കഴിയാതെ ഇടതു സര്‍ക്കാര്‍ വയനാടിനെ ഇത്തരത്തില്‍ അവഗണഇക്കുന്നത് ക്രൂരതയാണ്. 37 വര്‍ഷം പിന്നിട്ടിട്ടും ശൈശവ ദിശ പിന്നിടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വയനാടിന്റെ സ്ഥിതി. മഴവെള്ളസംരക്ഷണത്തിനും ഗതാഗതത്തിനും ആതുരസേവനമേഖലക്കും ഉപകാരപ്രദമാകുന്ന പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്താന്‍ പോലും തയ്യാറാവാതെ സര്‍ക്കാര്‍ വയനാടന്‍ ജനതയെ എക്കാലവും മറ്റ് ജില്ലക്കാരുടെ പിന്നില്‍ നിര്‍ത്താനാണ് താല്‍പര്യപ്പെടുന്നത്. ബദല്‍യാത്രമാര്‍ഗങ്ങളും, വന്യജീവിപ്രതിരോധവും തൊഴിലാളികളുടെയും തോട്ടം വിളകളുടെയും സംരക്ഷണവും ഉറപ്പുവരുത്തി ഇനിയെങ്കിലും വയനാടന്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *