January 24, 2026

കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ്; ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കണം: ജനകീയ റോഡ് ആക്ഷന്‍ കമ്മിറ്റി

0
20170916_124435
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ്; ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കണം: ജനകീയ റോഡ് ആക്ഷന്‍ കമ്മിറ്റി

പടിഞ്ഞാറത്തറ: നിരവധി ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഈ വര്‍ഷാദ്യം അറ്റകുറ്റ പണി നടത്തിയ കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പാടെ തകര്‍ന്നത് പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥ മൂലമാണെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. 15 ലക്ഷം രൂപ വകയിരുത്തി അന്നത്തെ പ്രവൃത്തി കരാര്‍ പ്രകാരം 0.200 മുതല്‍ 9.200 വരെയുള്ള ഭാഗങ്ങളിലായിരുന്നു പ്രവൃത്തി നടത്തേണ്ടിയിരുന്നത്. എന്നാല്‍ പറയപ്പെട്ട അളവിലധികം ചതുരശ്ര മീറ്റര്‍ പണി നടത്തി എന്ന് പറഞ്ഞ് അഞ്ച് കിലോ മീറ്ററിനുള്ളില്‍ പണി നിര്‍ത്തുകയായിരുന്നു. കരാര്‍ പ്രകാരം പണി പൂര്‍ത്തിയായി ആറു മാസത്തിനകം തകര്‍ന്നാല്‍ കരാറുകാരന്‍ സ്വന്തം ചിലവില്‍ അറ്റകുറ്റ പണി ചെയ്ത് കൊടുക്കണമെന്ന വ്യവസ്ഥ പാലിക്കാതെ, വീണ്ടും ഈ ഭാഗമുള്‍ക്കൊള്ളുന്ന റോഡില്‍ വകുപ്പിന്‍റെ ചിലവില്‍ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കുകയാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍. സംസ്ഥാന പാത 54ല്‍ പെട്ട കല്‍പ്പറ്റ വാരാമ്പറ്റ റോഡില്‍, പടിഞ്ഞാറത്തറ വരെയുള്ള 18 കിലോമീറ്റര്‍ ദൂരവും പാടെ തകര്‍ന്നതിനാല്‍ വാഹന ഗതാഗതം ദുഷ്ക്കരമായിരിക്കുമ്പോള്‍ പുതിയ എസ്റ്റിമേസ്റ്റില്‍ വലിയ കുഴികളുള്ള കാവുംമന്ദം മുതല്‍ പടിഞ്ഞാറത്തറ വരെയുള്ള ഭാഗങ്ങളെ അറ്റകുറ്റ പണിയില്‍ നിന്നും ഒഴിവാക്കിയതായാണ് അറിയാന്‍ സാധിച്ചത്. ജില്ലയിലാകെ റോഡുകള്‍ തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍, ജില്ലയിലെ എം പി, എം എ എമാര്‍ അടക്കമുള്ള ജനപ്രതിനികളും പൊതു മരാമത്ത് ഉദ്യോഗസ്ഥരും ചേര്‍ന്ന യോഗത്തില്‍ ഈ റോഡ് അറ്റകുറ്റ പണിക്ക് 45 ലക്ഷം രൂപ അടിയന്തിരമായി അനുവദിക്കുമെന്ന് കല്‍പ്പറ്റ എം എല്‍ എയും റോഡ് വിഭാഗം എക്സികൂട്ടീവ് എഞ്ചിനിയറും ഉറപ്പ് നല്‍കിയിരുന്നെങ്കിലും തുക 20 ലക്ഷം രൂപ മാത്രമേയുള്ളൂ എന്നാണ് ഇപ്പോള്‍ അറിയുന്നത്. ഇത് ഈ പ്രദേശവാസികളെ കബളിപ്പിക്കലാണ്. മുമ്പ് പ്രവൃത്തി നടത്തിയ ഭാഗങ്ങളില്‍ തകര്‍ന്ന റോഡ് മുന്‍ കരാറുകാരനെ കൊണ്ട് ചെയ്യിക്കുകയും പുതിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക ഉപയോഗിച്ച് തുടര്‍ന്ന് പടിഞ്ഞാറത്തറ വരെയുള്ള ഭാഗങ്ങളിലെ പ്രവൃത്തി ചെയ്യണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കൂടാതെ ഈ റോഡ് ഉടന്‍ തന്നെ റീടാര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കണം. അല്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ജനകീയ ആക്ഷന്‍ കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികളായ എം മുഹമ്മദ് ബഷീര്‍, എം എ ജോസഫ്, ഷമീം പാറക്കണ്ടി എന്നിവര്‍ മുന്നറിയിപ്പ് നല്‍കി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *