January 24, 2026

അഖിലേന്ത്യാ സഹകരണ വാര്‍ഷികാഘോഷം സ്കൂള്‍- കോളേജ്തല മത്സരങ്ങള്‍ ഒക്ടോബര്‍ 13 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
അഖിലേന്ത്യാ സഹകരണ വാര്‍ഷികാഘോഷം സ്കൂള്‍- കോളേജ്തല മത്സരങ്ങള്‍ ഒക്ടോബര്‍ 13 ന് 
മാനന്തവാടി>  അറുപത്തിനാലാമത് അഖിലേന്ത്യാ സഹകരണ  വാരഘോഷത്തോടനുബന്ധിച്ച് സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ പ്രസംഗ – പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായി മാനന്തവാടി താലൂക്ക്തല മത്സരങ്ങള്‍ ഒക്ടോബര്‍ 13 ന് രാവിലെ 10.30 ന്  മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജില്‍ നടക്കും.  പത്താംക്ലാസ് വരെ സ്കൂള്‍ തലത്തിലും ബാക്കി വിഭാഗക്കാര്‍ കോളേജ് തലത്തിലുമാണ് മത്സരിക്കേണ്ടത്. സഹകരണമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും മത്സരങ്ങളില്‍ ഉള്‍പ്പെടുത്തുക. സഹകരണ പാരലല്‍ കോളേജുകള്‍ ഒഴികെ മറ്റ്  പാരലല്‍ കോളേജുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. താലൂക്ക്തല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്  ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍  ബന്ധപ്പെട്ട സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് കോ-ഓപ്പറേറ്റീവ് കോളേജിലെ രജിസ്ട്രേഷന്‍ കൌണ്ടറില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മാനന്തവാടി  മിനി സിവില്‍ സ്റ്റേഷനിലെ സഹകരണ അസിസ്റ്റന്റ്റ് രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെടെണ്ടതാണ്. ഫോണ്‍: 04935 240396
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *