December 7, 2025

വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം നിഷേധിച്ചാല്‍ കര്‍ശന നടപടി; ജില്ലാ പൊലീസ് മേധാവി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ജില്ലയില്‍ ഇടയ്ക്കിടെ നിസ്സാര പ്രശ്‌നങ്ങളെ ചൊല്ലി  ബസ്സ് പണിമുടക്കുന്നത് പൊതുജനങ്ങള്‍ക്ക് അത്യധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ വിദ്ദ്യാര്‍ഥികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട യാത്രാ സൗജന്യത്തെ ചൊല്ലിയും വിദ്യാര്‍ഥികള്‍ ബസ്സില്‍ കയറുന്നതിനെ ചൊല്ലിയുമാണ് ഇത്തരം തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്.നിയമപരമായി വിദ്ദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലും അതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. എല്ലാ സബ്ബ്-ഇന്‍സ്‌പെക്ക്ടര്‍മാര്‍ക്കും ഇതിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിദ്ദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറു ബസ്സ് ജീവനക്കാര്‍ക്കെതിരെ പരാതി എന്തെങ്കിലും ഉണ്ടെങ്കില്‍ പൊതുജനങ്ങല്‍ക്കും വിദ്ദ്യാര്‍ഥികള്‍ക്കും പോലീസിനെ സമീപിക്കാവുതാണ്. അത്തരം പരാതികളില്‍ നിയമപരമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുതാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *