January 19, 2026

‘ജീവിതശൈലി രോഗങ്ങളും പ്രതിവിധിയും’ ആരോഗ്യ സെമിനാര്‍ ശനിയാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
കല്ലോടി: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കല്ലോടി സെന്റ് ജോര്‍ജ്ജ്ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ അടുത്ത ശനിയാഴ്ച  2 മണിക്ക് കല്ലോടി യു പി സ്‌കൂളില്‍ 'ജീവിതശൈലി രോഗങ്ങളുംപ്രതിവിധിയും' എന്ന വിഷയത്തെ കുറിച്ച്  ആരോഗ്യ സെമിനാര്‍ നടത്തും. ജില്ലആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ: ബിജു വര്‍ക്കിയും സ്റ്റാഫ് അംഗങ്ങളും സെമിനാറിന് നേതൃത്വം നല്‍കും .വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാദര്‍ ബിജോ കറുകപള്ളി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷന്‍ അന്നേ ദിവസം 1.30 മണിക്ക് ആരംഭിക്കുമെന്ന്‍    കണ്‍വീനര്‍  ഷൈജു പറയിടത്തില്‍ അറിയിച്ചു സെമിനാറിന് ശേഷം നടക്കുന്ന യോഗപരിശീല ക്ലാസ് പള്ളി വികാരി അഗസ്റ്റിന്‍ പുത്തന്‍പുര നയിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *