April 16, 2026

മീസില്‍സ്, റൂബെല്ലാ പ്രതിരോധന കുത്തിവെയ്പ് 18 വരെ

0
rubella
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മീസില്‍സ്, റൂബെല്ലാ പ്രതിരോധ കുത്തിവെയ്പ് ക്യമ്പയിന്‍ ഒരുമാസം പിന്നിട്ടപ്പോള്‍ ജില്ലയില്‍ 81 ശതമാനം കുട്ടികള്‍ക്ക് കുത്തിവെയ്പ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. വി. ജിതേഷ് അറിയിച്ചു. അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ കുപ്രചാരണങ്ങള്‍ക്ക് അടിപ്പെ' ജില്ലയിലെ 20 ശതമാനത്തോളം കുട്ടികള്‍ക്ക് ഇനിയും പ്രതിരോധകുത്തിവെയപ്പ് നല്‍കാന്‍ ബാക്കിയുണ്ട്. ഇനിയും എം.ആര്‍.പ്രതിരോധ കത്തിവെയ്പ് എടുക്കാത്ത കുട്ടികള്‍ക്ക് ആയത് നല്‍കി കുട്ടികളുടെ ഭാവിസുരക്ഷിതമാക്കു പ്രകിയയില്‍ പങ്കാളിയാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതിരോധ കുത്തിവെയ്പ് യജ്ഞം നവംബര്‍ 18 വരെ ജില്ലയില്‍ തുടരും. കുത്തിവെയപ്പ് എടുക്കാത്ത കുട്ടികള്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രം അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പര്‍ ആയ 1056 എ നമ്പറിലോ ബന്ധപ്പെട്ട് സംശയ നിവാരണം നടത്തി പ്രതിരോധ കുത്തിവെയ്പ് യജ്ഞം 100 ശതമാനമാക്കുവാന്‍ സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *