April 26, 2024

നെല്ലിലെ പോളരോഗത്തിനെതിരെ നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കണം: കൃഷിവകുപ്പ്

0
Img20171101114108
മാനന്തവാടി> മാനന്തവാടി ബ്ലോക്ക് പരിധിയിലെ വിവിധ പാടശേഖരങ്ങളിൽ  നെല്ലിന് പോള രോഗം വ്യാപകമായി കണ്ടുവരുന്നുണ്ടെന്നും നിയന്ത്രണമാർഗങ്ങൾ സ്വീകരിക്കണമെന്നും കൃഷി വകുപ്പ് അറിയിച്ചു. ജലനിരപ്പിന് തൊട്ട് മുകളിലായി ഇലപ്പോളകളിൽ ചാരനിറത്തിൽ തിളച്ച വെള്ളം വീണതുപോലെ പാടുകൾ കാണപ്പെടും ഇതാണ് പ്രധാന ലക്ഷണം. രോഗം പിന്നീട് ഇലകളിലേക്കും വ്യാപിക്കും.പാടുകൾ വലുതായി പോളകളും ഇലകളും കരിഞ്ഞ് ചെടി അഴുകി നശിക്കുന്നു. കതിരുവരുന്ന സമയത്താണ് രോഗബാധയെങ്കിൽ കതിര് വരാതിരിക്കുകയോ വന്ന കതിര്‍ പതിരാവുകയും ചെയ്യുന്നു. രോഗം രൂക്ഷമായ പ്രദേശങ്ങളിൽ കാർബെൻഡാസിം 1 ഗ്രാം/ ലിറ്റർ, പ്രൊപ്പി കൊണസോൾ 1 മില്ലി / ലിറ്റർ, ഹെക്സാ കൊണസോൾ 2 മില്ലി / ലിറ്റർ, നേറ്റിവോ 0.5 ഗ്രാം/ ലിറ്റർ എന്നീ കുമിള്‍നാശിനികളില്‍ ഏതെങ്കിലും ഒന്ന് മേല്‍പറഞ്ഞ അളവില്‍ തളിച്ചുകൊടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനുംമായി അടുത്തുള്ള കൃഷിഭാവനിലോ, വിള ആരോഗ്യ ബി പരിപാലന കേന്ദ്രങ്ങളിലോ ബന്ധപ്പെടണമെന്ന് മാനന്തവാടി കൃഷി അസിസ്റ്റന്റ്റ് ഡയറക്ടര്‍ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *