June 16, 2025

വൈ.എം.സി.എ.ജൂബിലി ആഘോഷം ശനിയാഴ്ച

0

By ന്യൂസ് വയനാട് ബ്യൂറോ



മാനന്തവാടി ∙ വൈഎംസിഎ റൂബി ജൂബിലി ആഘോഷം ശനിയാഴ്ച തോണിച്ചാൽ എമ്മാവൂസ്
വില്ലയിൽ നടക്കും. റൂബി ജൂബിലിയുടെ ഭാഗമായി ജില്ലയിലെ സ്പെഷ്യൽ സ്കൂൾ
കുട്ടികൾക്കായി രാവിലെ 10 ന് പ്രസംഗ മത്സരവും, ക്വിസ് മത്സരവും
സംഘടിപ്പിക്കും. ഉച്ചയ്ക്ക് 1.30 നടക്കുന്ന പൊതു സമ്മേളനം വൈഎംസിഎ ദേശീയ
ചെയർമാൻ ഡോ. ലെബി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജൂബിലി
ആഘോഷത്തോടനുബന്ധിച്ച് കിടപ്പ് രോഗികൾക്കുള്ള സമരിറ്റൽ കിറ്റ് വിതരണം,
ഭിന്ന ശേഷിയുള്ള കുട്ടികൾക്ക് യൂണിഫോം വിതരണം, സാമ്പത്തിക പരാധീനത കാരണം
വീടുപണി മുടങ്ങിയവർക്കുള്ള ഭവന നിർമ്മാണ പരിപാടി തുടങ്ങിയവയുടെ ഉദ്ഘാടനം
എന്നിവ ചടങ്ങില്‍ നടക്കും. ജീവകാരുണ്യ രംഗത്ത് സ്തുത്യർഹമായ സേവനം
നടത്തുന്ന ബ്രദർ ജോർജ് പ്ളക്കാർട്ട്, സിസ്റ്റർ ലിസി ഫ്രാൻസിസ് എന്നിവരെ
ചടങ്ങിൽ ആദരിക്കുമെന്ന് ഭാരവാഹികളായ പ്രൊഫ. ചാക്കോച്ചൻ വട്ടമറ്റം,
പാപ്പച്ചൻ മുശാപ്പള്ളി, എൻ.വി. ജോർജ് എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *