December 7, 2025

മാനന്തവാടിയിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമത വിഭാഗം വ്യാപാരികൾ യോഗം നടത്തി.

0
DSC_2255
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി> ഇരുവിഭാഗങ്ങള്‍ തമ്മില്‍ വിഭാഗിയത നിലനില്‍ക്കുന്ന മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷനില്‍ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച  വിളിച്ചു ചേര്‍ത്ത  മാനന്തവാടി യൂണിറ്റ് പൊതുയോഗത്തില്‍ കെ മുഹമ്മദ്‌ ആസിഫ് നേതൃത്വം നൽകുന്ന വിമത വിഭാഗം പങ്കെടുത്തു..  യോഗം സംസ്ഥാന സെക്രട്ടറി അബ്ദുൾ ഖാദർ  ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്റ് കെ കെ വാസുദേവൻ അധ്യക്ഷനായി. മാനന്തവാടി യൂണിറ്റിൽ ജനാധിപത്യ രീതിയിൽ സുതാര്യമായി ഡിസംബര്‍ 9 ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് അറിയിച്ചു. മാനന്തവാടി യൂണിറ്റ് പിരിച്ചുവിട്ട നടപടി സംസ്ഥാന പ്രസിഡണ്ട് റദ്ദാക്കിയെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും അത്തരത്തിൽ നവ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ജില്ല നേതാക്കൾ പറഞ്ഞു.  ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായേക്കാവുന്ന സംഘർഷ സാധ്യത പരിഗണിച്ച്  വൻ പൊലിസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. കെ ഉസ്മാൻ നേതൃത്വം നൽകുന്ന ഔദ്യോഗിക പക്ഷത്തെ ആരും തന്നെ യോഗസ്ഥലത്തേക്ക് എത്താതിരുന്നതിനാൽ സംഘർഷസാധ്യത ഒഴിവാവുകയായിരുന്നു. 400 ഓളം പേർ പങ്കെടുത്ത പൊതുയോഗത്തില്‍ നേതാക്കളായ ഇ ഹൈദ്രോസ്, കുഞ്ഞിരായൻ ഹാജി, കെ ടി ഇസ്മയിൽ, വിജയൻ കുടിലിൽ, പി വൈ  മത്തായി, മത്തായി ആതിര, വി ടി ബാബു, വേങ്ങാട്ട് അഷറഫ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *