March 15, 2026

പൂഴിത്തോട് പടിഞ്ഞാറത്തറച്ചു രം ബദൽ റോഡ് പ്രദേശവാസികൾ സമരമുഖത്തേക്ക്:

0
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: 

പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് ഉടൻ പൂർത്തീകരിച്ച് വയനാടൻ ജനതയോട് സർക്കാർ നീതി കാണിക്കണമെന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ രൂപീകൃതമായ കർമ്മസമിതി ആവശ്യപ്പെട്ടു.കഴിഞ്ഞ നവംബറിൽ പ്രദേശത്ത് തുടങ്ങിയ സർവ്വകക്ഷി സമരത്തോട് നേതൃത്വം വളരെ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. ലോക ടൂറിസം ഭൂപ oത്തിൽ സുപ്രധാനമായ സ്ഥാനം അലങ്കരിക്കുന്നവയനാടിനോട് നേതൃത്വം കാണിക്കുന്ന അലംഭാവം നിർത്തണം. ഒരുതരത്തിലും വനത്തെ ആശ്രയിക്കാതെ വയനാടിന് പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയില്ല. വനനിയമങ്ങളിൽ കാര്യമായ പൊളിച്ചെഴുത്ത് ഉണ്ടാവാതേ വയനാടിന്റെ വികസനം സാധ്യമാവുകയില്ല. ലക്ഷങ്ങൾ വിലവരുന്ന ഭൂമി ജനങ്ങൾഒരു പ്രതിഫലം പോലും വാങ്ങാതെയാണ് റോഡിന് വിട്ടു നൽകിയത്.എന്നിട്ടിപ്പോൾ പുതിയ റോഡ് എന്ന ആശയത്തിന് പിന്തുണ നൽകുന്നവരുടെ ഇരട്ടത്താപ്പ് നാം തിരിച്ചറിയണം.  ഈ വിഷയത്തിൽ ജില്ലയിലെ എം.എൽ.എ.മാരും എം.പിമാരും മൗനം വെടിയണമെന്നും യോഗം ആവശ്യപ്പെട്ടു. 12-ാം തിയ്യതി കാപ്പി ക്കളത്ത് പ്രദേശവാസികളുടെ വിപുലമായ യോഗം വിളിക്കാനും തീരുമാനിച്ചു.ജോൺസൻ ഒ.ജെ.കമൽ ജോസഫ്, ലിന്റോ തോമസ്, ജോബി ജോസഫ്, അഭിജിത്ത് എം.പി, ക്രിസ്റ്റിൻ ജോർജ്ജ്, അഭിജിത്ത് കുമാർ, പീറ്റർ.എം.വി, കുര്യാക്കോസ് റ്റി.പി.പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *