April 16, 2026

പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് 12-ന് മാനന്തവാടിയിൽ മെഡിക്കൽ ക്യാമ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ
ഓര്‍മ്മപ്പെരുന്നാളും  മെഡിക്കല്‍ ക്യാമ്പും
മാനന്തവാടി> കോറോം സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ്‌  പള്ളിയില്‍ പരുമല തിരുമേനിയുടെ  115 ാംഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 12 മുതല്‍ 14 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  12 ന് രാവിലെ 9.30 ന്  കൊടിയേറ്റ്. 13 ന് വൈകുന്നേരം 7.30 ന് ബൈബിള്‍ കണ്‍വെന്‍ഷന്‍, 14 ന് രാവിലെ 9 ന് മുന്നിന്മേല്‍ കുര്‍ബാന, 11 ന് പ്രദക്ഷിണം എന്നിവയും ഉണ്ടാകു൦. ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് 12 ന് രാവിലെ  10 ന് പള്ളിയിലെ യുവജന പ്രസ്ഥനത്തിന്‍റെയും കോഴിക്കോട് സെന്റ്‌ ജോര്‍ജ് ചാരിറ്റി മെഡിക്കല്‍ ക്ലിനിക്കിന്‍റെയും സംയുക്കാഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും.  കോഴിക്കോട് മെഡിക്കല്‍കോളേജിലേയും,  പ്രമുഖ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കും. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഫാ ജോണ്‍ നടയത്തുംകര  അധ്യക്ഷനാകും. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ജനറല്‍ കണ്‍വീനര്‍ സണ്ണി മാടമ്പുറത്ത്, ഫാ ജോണ്‍ നടയത്തുംകര,  ബിനോയ്‌ നാരുവേരില്‍,  ജേക്കബ് പാട്ടുപാള എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.  രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 9947740606,9048805130

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *