May 5, 2024

മൂന്ന് തസ്തികയിൽ പി.എസ്.സി. സ്പെഷൽ ഡ്രൈവ് വഴി നിയമനം ഊർജിതമാക്കുന്നു.

0
Img 20171110 122957
കൽപ്പറ്റ: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ സ്പെഷൽ ഡ്രൈവ് വഴി മൂന്ന് തസ്തികകളിൽ നിയമന നടപടികൾ വേഗത്തിലാക്കിയതായി പി.എസ്.സി.ചെയർമാൻ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങൾക്കായി  വയനാട്, അട്ടപ്പാടി, നിലമ്പൂർ മേഖലകളിൽ സിവിൽ എക്സൈസ് ഓഫീസർ ,സിവിൽ പൊലീസ് ഓഫീസർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എന്നീ തസ്തികകളിലാണ് നിയമന നടപടികൾ വേഗത്തിലാക്കിയതെന്ന് പി.എസ്.സി. ചെയമാൻ അഡ്വ.സക്കീർ പറഞ്ഞു. 


   നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവ് നൽകിയാണ് നടപടികൾ .ഇതുപ്രകാരം സിവിൽ പൊലീസ് ഓഫീസർമാരായി വയനാട്ടിൽ 40 പേർക്കും പാലക്കാട് പത്ത് പേർക്കും നിലമ്പൂരിൽ നാല് പേർക്കും നിയമനം ലഭിക്കും. സിവിൽ എക്സൈസ് ഓഫീസർമാരായി വയനാട്ടിൽ പതിനഞ്ച് പേർക്കും അട്ടപ്പാടിയിൽ അഞ്ച് പേർക്കും നിലമ്പൂരിൽ മൂന്ന് പേർക്കും ജോലി ലഭിക്കും. പട്ടികവർഗ്ഗ സങ്കേതക്കളിൽ താമസിക്കുന്ന വർക്ക് അവിടെ തന്നെ സേനയിൽ ജോലി നൽകുകയെന്നതാണ് സ്പെഷൽ ഡ്രൈവിന്റ ഉദ്ദേശം. മാവോയിസ്റ്റ് ആക്രമണങ്ങളുടെ പശ്ചാതലത്തിലാണ്  സർക്കാർ ഈയൊരു തീരുമാനമെടുത്തത്. 2015 -ൽ ആരംഭിച്ച നടപടികളുടെ ഭാഗമായി  ഇതുവരെ വയനാട്ടിൽ 3000 അപേക്ഷ ക്ഷകൾ നിരസിച്ചു. ബാക്കിയുള്ളവയിൽ സൂഷ്മ പരിശോധന യാണ് ഇപ്പോൾ നടന്നു വരുന്നത്. ഇനി കായിക ക്ഷമതാ പരീക്ഷക്ക് ശേഷം നിയമനം നൽകും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *