December 7, 2025

അന്ധതയെ നേരിടാൻ യുവതയുടെ കണ്ണുകൾ.. ഡി.വൈ.എഫ്.ഐ. സമ്മതപത്രം സമർപ്പിച്ചു.

0
riyas
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:അന്ധതയെ  നേരിടാൻ യുവതയുടെ കണ്ണുകൾ " എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ സ്ഥാപക ദിനത്തിൽ വയനാട്  ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് ശേഖരിച്ച  നേത്രദാന സമ്മതപത്രം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് : മുഹമ്മദ് റിയാസ് 
          ആരോഗ്യ വകുപ്പ് അധികൃതർക്ക് കൈമാറി..
 അയ്യായിരത്തിലധികം പേരാണ് ഡി.വൈ.എഫ്.ഐ നടത്തിയ ഈ ക്യാംപയിനിന്റെ ഭാഗമായി നേത്രദാന സമ്മതപത്രം നൽകിയത്. ഗൃഹ സന്ദർശനം നടത്തി നേതൃദാനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖയും സ്ഥാപക ദിനത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിതരണം ചെയ്തിരുന്നു. 
 
         നേത്രദാന സമ്മതപത്ര സമർപ്പണ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.പി.ഷിജു അദ്ധ്യക്ഷനായി. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി എം.വേലായുധൻ സംസ്ഥാന കമ്മിറ്റിയംഗം  ഐ.പി. ബിനു, കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ട് അശ്വതി മാധവ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.റഫീഖ്  സ്വാഗതവും കെ.മുഹമ്മദലി നന്ദിയും പറഞ്ഞു. സി.ജി.പ്രതുഷ്, ബീന രതീഷ്, കെ.എം. ഫ്രാൻസിസ് , എ.കെ.ജിതൂഷ്, പി.എ.മുഹമ്മദ്, എം.വി.വിജേഷ്, വി.ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *