December 14, 2025

കൃഷ്ണഗിരിയിൽ കേരളത്തിന് തോൽവി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പ2..: സി.കെ നായിഡു ട്രോഫി അണ്ടര്‍ 23 ടൂര്‍ണമെന്റില്‍ തമിഴ്‌നാടിനെതിരെ  കേരളത്തിന് പരാജയം. ഒന്നാം ഇന്നിംഗ്സിൽ 42 റണ്ണിനാണ് കേരളം പുറത്തായത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത തമിഴ്‌നാടിന്റെ തീരുമാനം തെറ്റിയെന്ന് തെളിയിക്കുന്നതായിരുന്നു കേരളത്തിന്റെ ബൗളിംഗ് അറ്റാക്ക്. കേവലം 51 ഓവറില്‍ 158 റണ്ണിന് തമിഴ്‌നാടിന്റെ ഒന്നാം ഇന്നിംഗ്സ്  അവസാനിപ്പിക്കാന്‍ കേരളത്തിനായി. അഞ്ച് വിക്കറ്റെടുത്ത് ആനന്ദ് ജോസഫും നാല് വിക്കറ്റെടുത്ത് ഫനൂസുമാണ് തമിഴ്‌നാടിന്റെ നടുവൊടിച്ചത്.  മറുപടി ബാറ്റിങ്ങിന്  ഇറങ്ങിയ കേരളത്തെ നിലയുറപ്പിക്കും മുന്‍പെ പവലിയനിലെത്തിച്ച് തമിഴ്‌നാടും പകരം വീട്ടി. കേവലം 17 ഓവറുകളുടെ ആയുസേ കേരളത്തിന്റെ ഒന്നാമിന്നിങ്‌സിന് ഉണ്ടായിരുന്നുള്ളു. 18 റണ്ണെടുത്ത നായകന്‍ സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. അഞ്ച് വിക്കറ്റെടുത്ത് അശ്വന്ത് മുകുന്ദനും നാല് വിക്കറ്റെടുത്ത ക്യപ്റ്റന്‍ ജെ കൗഷികുമാണ് കേരളത്തെ തകര്‍ത്തത്.. 42 റണ്ണിന് കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ്  അവസാനിപ്പിച്ച തമിഴ്‌നാട് രണ്ടാമിന്നിങ്‌സില്‍ വിക്കറ്റ് പോവാതെ 24 റണ്ണെന്ന നിലയിലാണ് ആദ്യദിനം സ്റ്റമ്പെടുക്കുമ്പോള്‍. 140 റണ്ണിന്റെ ലീഡും അവര്‍ക്കുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *