November 9, 2026

അരിവാള്‍ രോഗം ബാധിച്ച യുവാവ്‌ മരിച്ചു

0
IMG-20171112-WA0003
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:അരിവാള്‍ രോഗബാധിതനായ യുവാവ്‌ മരിച്ചു. അപ്പപ്പാറ അരമംഗലം മാവൂര്‍ വീട്ടില്‍ പരേതനായ ഗോപാലകൃഷണന്‍റെ മകന്‍ അനുജിത്ത് (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ തലകറങ്ങി വീണതിനെ തുടര്‍ന്ന് അപ്പപ്പാറ പ്രാഥമീക ആരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാട്ടിക്കുളത്ത് വ്യാപാരസ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു അനുജിത്ത്. മാതാവ്: ഉഷാകുമാരി, സഹോദരി അഞ്ജന.  
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *