May 3, 2024

വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ആറ് മാസമായി വെള്ളമൊഴുകുന്നു: റോഡ് കുളമായി.

0
Img 20171111 Wa0014
മീനങ്ങാടി: കുമ്പളേരി അമ്പലവയൽ റോഡിൽ വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടി റോഡിൽ വെള്ളമൊഴുകാൻ തുടങ്ങിയിട്ട് 6 മാസത്തോളമായി.
ചെറിയ കുഴികളുണ്ടായിരുന്ന റോഡിലിപ്പോൾ വെള്ളമൊഴുകിയും, വെള്ളം കെട്ടി നിന്നും വലിയ കുഴികൾ രൂപപ്പെട്ടു.
വെള്ളം പാഴാകുന്നത് പറഞ്ഞ് മടുത്ത നാട്ടുകാർക്ക് ഇപ്പോൾ കാൽനടയാത്രക്ക് പോലും കഴിയാത്ത വിധത്തിൽ റോഡും മാറി.രാവിലെയും വൈകുന്നേരവും കൃത്യമായി റോഡിലൂടെ വെള്ളമൊഴുകി പാഴാകുന്നത് കണ്ടിട്ടും കണ്ടില്ലെന്ന ഭാവമാണ് ബന്ധപ്പെട്ടവർക്ക് ,വലിയ കുഴികൾ രൂപപ്പെട്ട റോഡിലൂടെ പോകുമ്പോൾ വാഹനങ്ങളുടെ അടി തട്ടുന്നതും പതിവാണ്. വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴികളുടെ ആഴമറിയാത്തതിനാൽ പുറത്ത് നിന്നും വരുന്ന വാഹനങ്ങളാണ് ഈ കുഴിയിൽ അകപ്പെടുന്നത്.
മീനങ്ങാടി 54-ൽ നിന്നും 7 കിലോമീറ്റർ ദൂരമെ അമ്പലവയലിലേക്കുള്ളൂ എന്നതിനാൽ വിനോദ സഞ്ചാരികൾ ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന പാതയാണ് ഇങ്ങനെ കാൽനടയാത്രക്ക് പോലും കഴിയാത്ത വിധം തകർന്ന് കിടക്കുന്നത്. ചീരാംകുന്ന് കുരിശുപള്ളികവലയിലെ പൈപ്പാണ് പൊട്ടിയത് .ഇവിടം മുതൽ WMO അല്ലാന വഫിയ കോളേജ് വരെ 200 മീറ്റർ ദൂരമാണ് ഇപ്പോൾ വെള്ളമൊഴുകുന്നത് .ഒഴുകിയെത്തുന്ന വെള്ളം വഫിയ്യ കോളേജിന് മുൻപിലായി റോഡിൽ കെട്ടിക്കിടക്കുകയാണ്.ഇവിടെ ഡ്രൈനേജുണ്ടെങ്കിലും ഡ്രൈനേ ജിനേക്കാൾ താഴ്ചയിൽ കുഴികൾ ഉള്ളതിനാൽ വെള്ളം ഒഴിവാകുന്നുമില്ല. കോറിവേസ്റ്റിട്ട് കുഴി നികത്താൻ ശ്രമം നടന്നെങ്കിലും വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയുള്ള   വെള്ളത്തിന്റെ ഒഴുക്ക് തുടരുന്നതിനാൽ അതും പരാജയപ്പെട്ട അവസ്ഥയിലാണ്.
ജല അതോറിറ്റിയുടെ കണ്ണു തുറന്നെങ്കിൽ മാത്രമെ ഈ പാതയിൽ എന്ത് പ്രവൃത്തിയും നടക്കൂ എന്ന അവസ്ഥയാണിപ്പോഴുള്ളത് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *