October 18, 2026

എ.സി. ഹോട്ടലുകള്‍ക്കും നോണ്‍ എ. സി.ഹോട്ടലുകള്‍ക്കും 5 % ജി എസ് റ്റി ആയി നിജപ്പെടുത്തിയ ജി എസ് റ്റി കൗണ്‍സില്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു;കെ.എച്ച്.ആര്‍.എ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി എ.സി. ഹോട്ടലുകള്‍ക്കും നോണ്‍ എ. സി.ഹോട്ടലുകള്‍ക്കും 5 % ജി എസ് റ്റി ആയി നിജപ്പെടുത്തിയ ജി എസ് റ്റി കൗണ്‍സില്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേരള ഹോട്ടല്‍ ആന്റ് റ സ്റ്റോറന്റ് അസോസിയേഷന്‍. എന്നാല്‍ പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ചെറുകിട ഇടത്തരം ഹോട്ടലുകള്‍ക്കുള്ള കോമ്പോസിഷന്‍ നിരക്കായ 5 % കുറയ്ക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഈ 5 % ഉപഭോക്താക്കളില്‍ നിന്ന് പിരിക്കാതെ ഹോട്ടല്‍ ഉടമ തന്റെ കൈയ്യില്‍ നിന്നും അടക്കേണ്ടതായി വരുന്നു. ചെറുകിട ഇടത്തരം ഹോട്ടലുകള്‍ക്കും കോമ്പോസിഷന്‍ നിരക്ക് ഒരു ശതമാനമായി കുറയ്ക്കണമെന്ന് ജില്ലാ പ്രസിഡണ്ട് പ്രാണിയത്ത് അബ്ദുറഹിമാനും ജില്ലാ സെക്രട്ടറി സാജന്‍പൊരുന്നിക്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *