December 6, 2025

ജില്ലാ സഹകരണ ബാങ്ക് മാനന്തവാടി ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു

0
01-5-1
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:വയനാട് ജില്ലാ സഹകരണ ബാങ്കിന്റെ മാനന്തവാടി ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഉദ്ഘാടനം മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് നിര്‍വ്വഹിച്ചു.എ.ടി.എം.ഉദ്ഘാടനം മാനന്തവാടി സബ്കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ്,ലോക്കര്‍ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പൈലി എന്നിവര്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ വി.മുഹമ്മദ് നൗഷാദ് ജോയ്ന്റ് രജിസ്ട്രാര്‍-പാര്‍ട് ടൈം അഡ്മിനിസ്‌ട്രേറ്റര്‍,വയനാട് ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷത വഹിച്ചു.പി.ഗോപകുമാര്‍ ജനറല്‍ മാനേജര്‍ വയനാട് ജില്ലാ സഹകരണ ബാങ്ക് സ്വാഗതം പറഞ്ഞു.ചടങ്ങില്‍ നബാര്‍ഡ് എ.ജി.എം. എന്‍.എസ്.സജികുമാര്‍,കെ.പി.കേശവന്‍,ജോയ്ന്റ് ഡയറക്ടര്‍ കകറന്റ് ഓഡിറ്റര്‍,വയനാട് ജില്ലാ സഹകരണ ബാങ്ക് പി.ര്‌റി.ബിജു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ സംസാരിച്ചു.പ്രമുഖ സഹകാരികളും,ജനപ്രതിനിധികളും,സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും,വ്യാപാരി വ്യവസായി ഭാരവാഹികളും പങ്കെടുത്തു.ബ്രാഞ്ച് മാനേജര്‍ ജോഷി മാത്യു നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *