February 15, 2026

വീണ്ടും കുഴൽപ്പണ വേട്ട: തോൽപ്പെട്ടിയിൽ 16 കോടിയുടെ കള്ളപ്പണം പിടികൂടി.

0
IMG-20171111-WA0000-1
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ   വാഹനപരിശോധനക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി പതിനാറ് ലക്ഷം രൂപ പിടികൂടി. പണം കടത്തിയ തമിഴ്നാട് മധുര സ്വദേശികളായ സുരേഷ് (57), മണിവാസൻ (58), മുരുകേശൻ (53), രവി ( 62 ) എന്നിവരെ കസ്റ്റഡിയിലെടുത്തു. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് . ബസിൽ
ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന പണം ഇന്ന് രാവിലെ അഞ്ച് മണിക്കാണ്  പിടികൂടിയത്.  കോഴിക്കോടേക്ക് കടത്തുകയായിരുന്ന പണമാണിതെന്ന് പിടിയിലാവർ പറഞ്ഞു. ശരീരത്തിൽ കെട്ടിവെച്ച നിലയിൽ നീളമുള്ള തുണികൊണ്ടുണ്ടാക്കിയ സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണമുണ്ടായിരുന്നത്.
തോൽപ്പെട്ടി ചെക് പോസ്റ്റ് ഇൻസ്പെക്ടർ  ഇൻ ചാർജ്ജ് എം.എം കൃഷ്ണൻകുട്ടി , സി.ഇ.ഒ മാരായ എം.പി ഹരിദാസൻ, പി എൻ ശശികുമാർ , എ ടി കെ രാമചന്ദ്രൻ , വിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്.. പ്രതികളെ  ഉടൻ പ്രതികളെ പോലീസിന് കൈമാറും  കേരള കർണാടക അതിർത്തിയായ മുത്തങ്ങ തോൽപ്പെട്ടി ചെക്ക് പോസ്റ്റുകൾ വഴി പ്പണം കടത്തുന്നതും പിടികൂടുന്നതും പതിവായിരിക്കുകയാണ്.
( ഫയൽ ഫോട്ടോ )
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *