ശ്രീ നരനാരായണ അദ്വൈതാശ്രമം വാര്‍ഷിക സമാചരണം 18ന്
കല്‍പ്പറ്റ: മീനങ്ങാടി ശ്രീ നരനാരായണ അദ്വൈതാശ്രമത്തിന്റെ വാര്‍ഷിക സമാചരണം 18ന് നടക്കുമെന്ന് ആശ്രമം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട്, കൊളത്തൂര്‍ ആദ്വൈതാശ്രമത്തിന്റെ ശാഖയായ മീനങ്ങാടിയിലെ നരനാരായണാശ്രമം ഒന്നാം വാര്‍ഷികമാണ് 18ന് വിവിധ പരിപാടികളോടെ നടത്തുന്നത്.
മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ എട്ടിന് ആരംഭിക്കുന്ന പരിപാടിയുടെ സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. സ്വാമിനി ശിവാനന്ദപുരി, സ്വാമി ഓംകാരാനന്ദ തീര്‍ത്ഥ എന്നിവര്‍ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ബ്രഹ്മതാരി വേദചൈതന്യ, വിവേക് മേനോന്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply