January 24, 2026

ബ്രഹ്മഗിരി മാരിനേറ്റഡ് ചിക്കന്‍ 65 – വിപണന ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി. എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു

0
10
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പ്പറ്റ: വിജയ പമ്പ് പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ കേരള കൃഷി വകുപ്പ് മന്ത്രി വി. എസ് സുനില്‍ കുമാര്‍ മലബാര്‍ മീറ്റിലെ പുതിയ ഉല്‍പ്പങ്ങളായ മൂരിയിറച്ചി (ബീഫ്), മാരിനേറ്റഡ് ചിക്കന്‍ 65എിവയുടെ വിപണന ഉദ്ഘാടനം നിര്‍വ്വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള ഷമുഖന്‍ ഉല്‍പ്പങ്ങള്‍ ഏറ്റുവാങ്ങി. കല്‍പ്പറ്റ നിയോജക മണ്ഡലം എം. എല്‍. എ സി. കെ. ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍ കുട്ടി, ബ്രഹ്മഗിരി ചെയര്‍മാന്‍ പി. കൃഷ്ണപ്രസാദ്, സി. ഇ.ഒ. 
ടി. ആര്‍. സുജാത, ബ്രഹ്മഗിരി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ പി. സാജിത, ജനറല്‍ മാനേജര്‍ അനു സ്‌കറിയ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 
വയനാട്ടിലെ കര്‍ഷകരില്‍ നിന്നും ഇതര ഏജന്‍സികളില്‍ നിന്നുമാണ് സംസ്‌ക്കരണത്തിനാവശ്യമായ മൂരികളേയും, മൂരിക്കുട്ടികളേയും സംഭരിക്കുന്നത്. ഗുണമേന്‍മ ഉറപ്പുവരുത്തിയ മൂരിയിറച്ചി ഫ്രഷ്, ചില്‍ഡ് കണ്ടീഷനില്‍ പാര്ട്ടി ഓര്‍ഡറുകള്‍ക്ക് ഹോള്‍സെയില്‍ നിരക്കില്‍ കി.ഗ്രാമിന് 245/- രൂപയ്ക്ക് വയനാട്ടിലും 255/- രൂപയ്ക്ക് വയനാടിന് പുറമെയുള്ള ജില്ലകളിലും ലഭ്യമാണ്. മൂരിയിറച്ചിയുടെ റീട്ടെയില്‍ പായ്ക്കറ്റുകളും നേരിട്ട് പാചകം ചെയ്യാവുന്ന മസാല പുരട്ടിയ ചിക്കന്‍ 65 ഉല്‍പ്പങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മലബാര്‍ മീറ്റ് ഔട്ട്‌ലെറ്റുകളിലൂടെ ലഭ്യമാകുന്നതാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *