കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ കരാര്‍ കാര്‍ഷിക മേഖലയെ തകര്‍ത്തു;എ.കെ.ശശീന്ദ്രന്‍

കല്‍പ്പറ്റ:കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ആഗോളവല്‍ക്കരണ കരാര്‍ കാരണം രാജ്യം ഇന്ന് അതിരൂക്ഷമായ കാര്‍ഷിക പ്രതിസന്ധിനേരിടുകയാണെന്ന് എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ.പറഞ്ഞു.കര്‍ഷകസംരക്ഷണ സമിതി (എന്‍.സി.പി)വയനാട് ജില്ലാകമ്മിറ്റി വയനാട് ജില്ലാകലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച സൂചനാസത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.കര്‍ഷക സംരക്ഷണസമിതി ജില്ലാ ചെയര്‍മാന്‍ കെ.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.ആഗോളതലത്തില്‍ നടക്കുന്ന അടുത്ത ചര്‍ച്ചകളില്‍ രാജ്യതാല്‍പര്യം കണക്കിലെടുത്ത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും കടക്കെണിയില്‍പ്പെട്ട കര്‍ഷകരെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വയനാടിന്റെ കാര്‍ഷിക പ്രതിസന്ധി കേരളനിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.കാലാവസ്ഥാവ്യതിയാനം ,വിളവില തകര്‍ച്ച വന്യമൃഗശല്യം അതിരൂക്ഷമായ വരള്‍ച്ച എന്നിവ മൂലം കടക്കെണിയില്‍പ്പെട്ട വയനാടിന് മൂന്നുവര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക,കടങ്ങളുടെ പലിശ എഴുതി തള്ളുക,ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കര്‍ഷക സംരക്ഷണ സമിതി സൂചനാ സത്യാഗ്രഹം നടത്തിയത്.എന്‍.സി.പി.സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.ഗോപിനാഥ്,സംസ്ഥാന സമിതി അംഗങ്ങളായ സി.എന്‍.ശിവരാമന്‍,തെക്കേടത്ത് മുഹമ്മദ് കര്‍ഷകസംരക്ഷണ സമിതി ജില്ലാജനറല്‍സെക്രട്ടറി കെ.കെ.രാജന്‍,ജയരാജ് പുല്‍പ്പള്ളി,വന്ദന ഷാജു,കെ.കെ.കൃഷ്ണന്‍ക്കുട്ടി,മുഹമ്മദാലി കല്‍പ്പറ്റ,ജോണി കൈതമറ്റം എന്നിവര്‍ സംസാരിച്ചു.

Leave a Reply