May 5, 2024

നവകേരള മിഷന്‍ പദ്ധതിയില്‍ കുടുംബശ്രീക്ക് വലിയ പങ്ക്; വി.എസ് സുനില്‍ കുമാര്‍

0
03 2 1
കല്‍പ്പറ്റ: ഭക്ഷ്യ സുരക്ഷ പദ്ധതിയില്‍ കുടുംബശ്രീക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ബഹു.കാര്‍ഷിക വികസന വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ . കുടുംബശ്രീ ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ജില്ലാ തല ഉദ്ഘാടനം കല്‍പ്പറ്റയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . നവകേരള മിഷന്‍ പദ്ധതികളിലെ മുഖ്യഘടകങ്ങളായ, ഹരിത കേരള മിഷന്‍, ലൈഫ് മിഷന്‍, ആര്‍ദ്രം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയില്‍ കുടുംബശ്രീയുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്റെ കൃഷി എന്റെ സംസ്‌കാരം പദ്ധതി പ്രകാരം പച്ചക്കറി വിത്തുകളുടെ വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. 
ജില്ലയിലെ കുടുംബശ്രീയംഗങ്ങളുടെ സുസ്ഥിര ജീവനോപാധി ലക്ഷ്യം വച്ച് ബ്രഹ്മഗിരിയുമായി സംയോജിപ്പിച്ച് നടപ്പിലാക്കു പോത്തുകുട്ടി പരിപാലന പദ്ധതിയുടെയും , കോഴി വളര്‍ത്തല്‍ പദ്ധതിയുടെയും മാര്‍ക്കറ്റിംഗ് സംവിധാനം ശക്തിപ്പെടുത്തുതിനായി പുതിയ ഉല്‍പ്പങ്ങള്‍ വിപണിയിലിറക്കു ചടങ്ങ് പരിപാടിയില്‍ നടന്നു. മൂരിയിറച്ചി, ചിക്കന്‍ 65 എന്നീ ഉല്‍പ്പങ്ങളുടെ വിപണനോദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു.
ഹരിതകേരള മിഷന്റെ പ്രധാനപ്രവര്‍ത്തനമായ കുടുംബശ്രീ ഹരിത കര്‍മ്മസേനയുടെ തുടക്കവും ചടങ്ങില്‍ നടന്നു. ജില്ലയിലെ തെരഞ്ഞെടുത്ത കാന്റീനുകളെ ഇക്കോടെല്ലുകളായി ഗ്രേഡുയര്‍ത്തു പ്രത്യേക പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. കുടുംബശ്രീയംഗങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ മാലിന്യശേഖരണ സംസകരണത്തിനുള്ള പുതിയ സംവിധാനമാണിത്. ചടങ്ങില്‍ ബഹു.കല്‍പ്പറ്റ എം.എല്‍.എ ശ്രീ.സി.കെ.ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാകുമാരി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള ഷമുഖന്‍, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ കൃഷ്ണപ്രസാദ്, അനര്ട്ട്ജില്ലാ എഞ്ചിനിയര്‍ വി. ശ്രീകുമാര്‍, ജില്ലാ മിഷന്‍ അസി.കോര്‍ഡിനേറ്റര്‍മാരായ ഹാരിസ്.കെ.എ, മുരളി കെ.ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സാജിത സ്വാഗതവും അസി.ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *