December 7, 2025

വാളാട് കരിമ്പിൽ ബസ്സ് കൃത്യമായി സർവിസ് നടത്തണം – സി.പി.ഐ

0
20171120_124348-1
By ന്യൂസ് വയനാട് ബ്യൂറോ

വാളാട്: മാനന്തവാടിയിൽ നിന്ന് വാളാട് വഴി കരിമ്പിലേക്ക് സർവിസ് നടത്തുന്ന കെ.എസ്ആർ.ടിസി കൃത്യമായി സർവിസ് നടത്തണമെന്നും ബസ്സ് കൃത്യമായി സർവിസ് നടത്താത് ജനങ്ങളെ ദുരിതത്തിലാക്കുകയാണന്നും ബസ്സ് ട്രിപ്പ് മുടക്കിയാൽ ശക്തമായ സമര പരിപാടി ആരംഭിക്കുമെന്ന് സിപിഐ തവിഞ്ഞാൽ ലോക്കൽ സമ്മേളനം  മുന്നറിയിപ്പ് നൽകി. പൊതുസമ്മേളനം സി.പി.ഐ .കണ്ണുർ ജില്ല എക്സിക്യൂട്ടിവ് അംഗം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. സി. പി .ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം ഇ.ജെ.ബാബു,മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി, മണ്ഡലം കമ്മറ്റി അംഗങ്ങളായ അബ്ബാസ് പൊറ്റമ്മൽ, ടി.നാണു, അസ്സിസ്കോട്ടയിൽ, കെ.സജിവൻ രജിത്ത് കമ്മനമാനന്തവാടി ലോക്കൽ സെക്രട്ടറി കെ.പി.വിജയൻ, പി റയിസ്, തോമസ് നിരപ്പേൽ, എന്നിവർ പ്രസംഗിച്ചു.ദിനേശ്ബാബു ലോക്കൽ സെക്രട്ടറിയായി 15 അംഗ കമ്മറ്റിയെ തിരത്തെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *