January 19, 2026

കമ്മനയിലുടെ ബസ്സ് സർവ്വീസ് ആരംഭിക്കണം സി .പി .ഐ

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടിയിൽ നിന്ന് കമ്മനയേയും കുരിശിങ്കൽ, പെരുവക, കൊയിലേരി എന്നി സ്ഥലങ്ങളെയും  ബന്ധിപ്പിച്ച് ബസ് സർവീസ് ആരംഭിക്കണമെന്ന് സി.പി.ഐ കമ്മന ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.റോഡിന്റെയും പാലത്തിന്റെയും പണി പുർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഇതു വഴി ബസ് സർവിസ് ആരംഭിച്ചിട്ടില്ല. നൂറ്കണക്കിന് വിദ്യാർത്ഥികളും സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും തൊഴിലാളികളും ബസ് കയറാൻ കൽനടയായി കൊയിലേരി എത്തണം. അടിയന്തരമായി ഈ പ്രദേശത്തുകുടി ബസ് സർവീസ് ആരംഭിക്കാൻ നടപടി വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇ.ജെ.ബാബു ഉദ്ഘാടനം ചെയ്തു.രജിത്ത് കമ്മന, സി..ചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.കെ. ഡി. ജോർജിനെ സെക്രട്ടറിയായും വീനിത് കെ.വി.അസിസ്റ്റന്റ് സെക്രട്ടറിയും തെരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *